പപ്പായ പ്രകൃതി മനുഷ്യര്‍ക്കായി നല്‍കിയിരിക്കുന്ന ഉത്തമ ഔഷധം...
പ്രകൃതി മനുഷ്യര്‍ക്കായി നല്‍കിയിരിക്കുന്ന ഉത്തമ ഔഷധമാണ് പപ്പായയെന്ന് നമുക്ക് പറയാം. മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം പപ്പായയിലുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. പപ്പായ മാത്രമല്ല, ഇതിന്റെ ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പപ്പായ ഔഷധങ്ങളുടെ ഒരു കലവറയാണ്.
നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്. ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്കും പപ്പായ ഇലയും ഏറെ അനുയോജ്യമാണ്. പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
ഇതില്‍ അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങളും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന് ഏറെ നല്ലതാണ്. ഇതിലെ അസെറ്റോജെനിന്‍ എന്ന ഘടകം ക്യാന്‍സര്‍, ഡെങ്കിപ്പനി, മലേറിയ എന്നിവ വരുന്നതു തടയും.
അമിലേസ്, കൈമോപാപ്പെയ്ന്‍, പ്രോട്ടിയേസ്, പാപ്പെയ്ന്‍ തുടങ്ങിയ പല ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പപ്പായ ഇല നീര് പ്രതിവിധിയാണ്. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
https://www.facebook.com/Malayalivartha