അതിമാരക വിഷം ഇന്ത്യയിൽ... പ്രത്യേകിച്ച് കേരളമാർക്കറ്റിൽ സുലഭം... അതെന്താ നമ്മുടെ ജീവന് ഒരു വിലയുമില്ലേ ....ഇത് ആരും അറിയാതെ പോകരുത്....
നമ്മുടെ ഒക്കെ ചെറുപ്പകാലത്ത് അല്ലെങ്കിൽ നമ്മുടെ ഒക്കെ അച്ഛനമ്മമാരുടെ കാലം മുതൽ കേൾക്കുന്ന, ഉപയോഗിക്കുന്ന ഒന്നാണ് ജോൺസൻ ബേബി പൌഡർ. കുഞ്ഞു വാവകളെ കുളിപ്പിച്ച് കഴിഞ്ഞാൽ കുളിപ്പിക്കാൻ ജോൺസൻ സോപ്പ് തന്നെ വേണം. പിന്നെ ഒരു പഫിൽ നിറയെ ജോൺസൻ പൌഡർ കുഞ്ഞിന്റെ ദേഹത്തു കുടഞ്ഞിടും അച്ഛനമ്മമാരുടെ സന്തോഷം ഒന്ന് വേറെ തന്നെയാണേ . പിന്നെ കുഞ്ഞിനെ കാണാൻ വരുന്നവരുടെ കയ്യിലും ഉണ്ടാകും ഒരു പൊതി നിറയെ ജോൺസൻ പൗഡറും സോപ്പും കാലം ഇത്രയൊക്കെ മാറിയിട്ടും ഈ സോപ്പിൽ മാരക വിഷം ഉണ്ടെന്നു അറിഞ്ഞിട്ടും നമ്മൾ ഇന്നും വാങ്ങുന്നു. കുറ്റം പറയരുതല്ലോ ,ഇപ്പൊ മാർക്കറ്റിൽ സോപ്പ് പൗഡറും മതമല്ല,ബേബി ഓയിലും, ഷാംപൂ വും ഒക്കെയുണ്ട് അപ്പോൾ പിന്നെ അതൊക്കെ വാങ്ങും ..കൂട്ടത്തിൽ പറയും,ഈ സോപ്പിലും പൗഡറിലും ഒക്കെ വിഷം ഉണ്ട്. എന്നാലും വാങ്ങാതിരിക്കില്ല
കാൻസറിന് (Cancer) കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതി ഉണ്ടായതിനെത്തുടർന്നു ടാൽകം അടങ്ങിയ ബേബി പൗഡർ (Baby Powder) ആഗോളതലത്തിൽ നിർത്തലാക്കുന്നതായി യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ (Johnson & Johnson) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിൽ ഉൽപ്പന്നം ഉടൻ നിർത്തലാക്കാൻ കമ്പനി പദ്ധതിയിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ..എന്ന് നിർത്തലാക്കും? അത്രയ്ക്കേറെ അല്ലെ സാക്ഷര കേരളത്തിൽ ഇന്ത്യയിൽ ഡിമാൻഡ് ...അറിയാതെ വാങ്ങിയാലല്ലേ ചതിക്കുന്നു എന്ന് പറയാൻ പറ്റുള്ളൂ ..ഇതിപ്പോ ആർക്കും അറിയാത്തതല്ല .അപ്പോൾ വാങ്ങുന്നവരും ഹാപ്പി ,വിൽക്കുന്നവരും ഹാപ്പി
ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുള്ളതായി ആരോപിച്ച് പതിനായിരക്കണക്കിന് കേസുകൾ കമ്പനിയ്ക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. ജോൺസൺ അറിയിച്ചിരുന്നു. 2021-ൽ 94 ബില്യൺ ഡോളറിന്റെ ആഗോള വിൽപ്പന റിപ്പോർട്ട് ചെയ്ത കമ്പനി, രണ്ട് വർഷം മുമ്പ് യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ കോൺസ്റ്റാർച്ച് ഉപയോഗിച്ചുള്ള ബേബി പൗഡറിലേക്ക് മാറിക്കഴിഞ്ഞു . എന്നാൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇപ്പോഴും ആസ്ബസ്റ്റോസ് അടങ്ങിയ ബേബി പൌഡർ തന്നെയാണ് വിപണിയിൽ ലഭിക്കുന്നത്
തീർന്നില്ല , തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടികൂടിയാഥയാ വാർത്തയും വന്നിരുന്നു... . പാലിന്റെ കൊഴുകൊഴുപ്പ് വര്ധിപ്പിക്കുന്നതിനാണ് യൂറിയ കലര്‍ത്തുന്നതത്രെ . പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്കാണ് കീടനാശിനി കലര്‍ന്ന പാല്‍ കൂടുതലായി കൊണ്ടുപോവുന്നത് എന്നാണു റിപ്പോർട്ടുകൾ
നമ്മൾക്കിപ്പോൾ ഇൻസ്റ്റന്റ് കറി പൗഡറുകൾ ഉപയോഗിക്കാതെ ഭക്ഷണമുണ്ടാക്കാൻ അറിയാതെ ആയിക്കഴിഞ്ഞു, വിപണിയിൽ ഇന്ന് ലഭ്യമായ ഒട്ടു മിക്ക കറി പിഡഡാറുകളിലും മാരകവിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതും എല്ലാർക്കും അറിയുന്നത് തന്നെ ആണ് , ഞാൻ ഇവിടെ അതൊന്നു ഓർമ്മ പെടുത്തുന്നു എന്ന് മാത്രമേ ഉള്ളു,
കറി പൗഡറുകളിൽ എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് ചേർക്കുന്നത്. 82 കമ്പനികളുടെ മുളക് പൊടിയിൽ ഡുഡാൻ റെഡാണ് ചേർ്ക്കുന്നത്. ഇത് തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്നതാണ്.
260 മറ്റ് മസാലകളിൽ എത്തിയോൺ കീടനാശിനിയും കലർത്തുന്നുണ്ട് എന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള അ്രനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈസ്റ്റേൺ, ബ്രാഹ്മിൻസ്, നിറപറ, സാറാസ്, കെ.പി. കറി പൗഡർ, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, വിശ്വാസ്, നമ്പർ വൺ, സൂപ്പർ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പൻ, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, മേളം,കിച്ചൺ ട്രഷേഴ്‌സ്, അജ്മി, സ്റ്റാർ ബ്രാൻഡ്, സ്വാമീസ്, കാഞ്ചന, ആൽഫാ ഫുഡ്‌സ് ഫൈവ് സ്റ്റാർ, മലയോരം സ്‌പൈസസ്, എ വൺ, അരസി അൻപ്, ഡേ മാർട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാൻഡ്, അംന, പോപ്പുല സിൻതൈറ്റ്, ആസ്‌കോ, കെ.കെ.ആർ, പവിഴം, ഗോൾഡൻ ഹാർവെസ്റ്റ്, തേജസ്, യുസിപി, ഗ്രാൻഡ് മാസ് , സേവന, വിൻകോസ്, മോർ ചോയ്‌സ്, ഡബിൾ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീൻ മൗണ്ട്, തുടങ്ങിയ കമ്പനികളുടെ കറി പൗഡറുകളിലും മായം കലർന്നിട്ടുണ്ട്.
എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും.കാഴ്ചയും ഓർമശക്തിയും കുറയും. ഇവ മരണത്തിലേക്ക് വരെ നയിക്കാൻ സാധ്യതയുള്ളതാണ്.
https://www.facebook.com/Malayalivartha