ഉറക്കം വരാത്തവർക്ക് പരീക്ഷിച്ച് നോക്കാൻ കഴിയുന്ന കാര്യങ്ങൾ
ഉറക്കം വരാത്തവർ ശ്രദ്ധിക്കണം. നന്നായി ഉറങ്ങാൻ കഴിയാത്തത് ക്ഷീണം, തലകറക്കം, തലവേദന തുടങ്ങി ശാരീരീകമായും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഉറക്കം എന്നത് മനുഷ്യന് എറ്റവും അത്യാവശ്യം വേണ്ടതാണ്. കൃത്യമായി ഉറങ്ങാൻ കഴിയുന്നവരിലാണ് മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകൂ. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കത്തിനു കഴിയും. കോശങ്ങളുടെ കേടുപാടുകളെ പരിഹരിക്കാനും ഉപാപചയ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കം അത്യാവശ്യമാണ്.
ഉറക്കഗുളികകൾക്കു പകരം കൃത്യമായ ശീലത്തിലൂടെ നന്നായി ഉറങ്ങാം. നല്ല ഉറക്കം നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്നു.
ആറ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഉറങ്ങാൻ കിടക്കുമ്പോൾ മനസിനെ ഏകാഗ്രമാക്കി, ഉറങ്ങണം എന്ന ഉറച്ച ബോധ്യത്തോടെ വേണം കിടക്കാൻ.എല്ലാ ദിവസവും ഒരു സമയം ഉറങ്ങുകയും ഒരു സമയം ഉണരുകയും ചെയ്യുന്നത് കൃത്യമായ ജീവിതശൈലി ഉണ്ടാക്കുവാനും നല്ല ഉറക്കത്തിനും സഹായിക്കും.ഉറക്കം ശരീരത്തിനും മനസിനും പോസിറ്റീവ് പവർ നൽകുന്നു. എന്നാൽ ഉച്ചയുറക്കം ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്.രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുവാൻ ശ്രമിക്കരുത്.
കുറച്ചു സമയം ശാന്തമായി പതിയെ നടക്കുന്നതും നല്ലതാണ്. കോഫി അല്ലെങ്കിൽ കഫീൻ അടങ്ങിയ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക.ഉറക്കത്തിലേക്ക് പോകുവാനായി സംഗീതം കേൾക്കുകയോ പുസ്തകം വായിച്ചുക്കുന്നതോ നന്നായിരിക്കും. മാനസികാവസ്ഥ അനുസരിച്ച് മാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഉറങ്ങുന്നിടത്ത് വെളിച്ചം ബുദ്ധിമുട്ട് ഉണ്ടാക്കുന്നങ്കിൽ അതും ഒഴിവാക്കാം.ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ സഹായം തേടുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha