ഡെങ്കി പനിക്ക് കാരണമായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഗവേഷകര്‍
ഡെങ്കി പനിക്ക് കാരണമായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഗവേഷകര്‍. ഓസ്‌ട്രേലിയയിലെ ക്യൂന്‌സ് ലാന്‍ഡ് സര്‍വകലാശാലയിലെയും ബെര്‍ക്ക്‌ലി കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് നോണ്‍ സ്ട്രകച്ചറല്‍ പ്രോട്ടീന്‍ (NS 1 ) എന്ന ഈ വില്ലനെ കണ്ടെത്തിയത്.
ഡെങ്കി പനിക്കെതിരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബാക്ടീരിയ നിര്‍മ്മിക്കുന്ന ടോക്‌സിന്‍ പോലെ തന്നെ പ്രവര്‍ത്തിക്കുന്നവയാണ് ഈ പ്രോട്ടീന്‍.
ഗവേഷണഫലമായി NS 1 പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതാണ് നേട്ടം. ഈ പ്രോട്ടീന്‍ വേര്‍തിരിച്ചെടുക്കുകയും അവ എലികളില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. പ്രോട്ടീന്‍ കുത്തിവെച്ച എലികള്‍ അവയ്‌ക്കെതിരെ ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നതായും കണ്ടെത്തി. 4 തരം ഡെങ്കി വൈറസുകളെപറ്റി പഠിച്ചപ്പോള്‍ ഇവയിലെല്ലാം ഒരേ തരം NS 1 ആണ് ഉള്ളതെന്ന കണ്ടെത്തലും വാക്‌സിന്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നു. വൈറസിനെ ഉപയോഗിക്കാതെ പ്രോട്ടീന്‍ മാത്രം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha