എല്ലുകളുടെ ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും മറ്റു ഗുണങ്ങൾക്കും കഴിക്കു ഓട്സ് കഴിക്കുന്നത് ശീലമാക്കൂ...
ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. ഗ്ലൂറ്റൻ രഹിത ധാന്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരഭാരം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്സ് കഴിക്കുന്നതിലൂടെ സാധിക്കുന്നു.
ശക്തമായ ഫൈബർ ബീറ്റാ-ഗ്ലൂക്ക ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും ഉറവിടമാണ് ഓട്സ്.മുഖക്കുരു കുറയ്ക്കുന്നത്തിനുള്ള നിർണായക ഘടകമാണ് ഓട്സ്. ഇത് ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്തുകയും ബീറ്റാ-ഗ്ലൂക്കൻസ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മത്തിന്റെ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉറക്കത്തിന് ആവശ്യമായ മെലറ്റോണിനും ഉത്പാദിപ്പിക്കാൻ ഓട്സ് കഴിക്കുന്നതിലൂടെ സഹായിക്കുന്നു.
ഓട്‌സിലെ അയേൺ, വൈറ്റമിൻ ബി, ഇ, സെലേനിയം, സിങ്ക് എന്നീ ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഓട്സ് ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമശക്തി വർദ്ധിപ്പികാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്സിൽ ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് കഴിയ്ക്കാൻ പറ്രുന്ന നല്ല ഭക്ഷണമാണ്. ദഹനം മെച്ചപ്പെടുത്തി കൊഴുപ്പു കുറയ്ക്കുകയും വയർ ചാടാതിരിയ്ക്കാൻ സഹായിക്കുകയും മലബന്ധപ്രശ്നം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനത്തിനും സന്ധിവേദന അകറ്റാനും ഉത്തമമാണ് ഓട്‌സ്. ഇത് പെട്ടെന്നു ദഹിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങർ നൽകുകയും ചെയ്യുന്നു. ഗ്ലൂക്കോസ് തോതു കുറവായതു കൊണ്ട് ക്ഷീണവും ഉണ്ടാക്കുന്നില്ല. ഇതിലെ വിവിധ ഘടകങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. അതിനാൽ രക്തസമ്മര്ദം കുറയ്ക്കാൻ ഓട്സ് കഴിക്കുന്നതിലൂടെ സഹായമാകുന്നു.
https://www.facebook.com/Malayalivartha