ഫൈബ്രോയ്ഡ് ഉണ്ടോ,എന്നാൽ ഫാറ്റി ലിവറും ഉണ്ട്...ഈ ലക്ഷണങ്ങൾ അവഗണിക്കരുത്...
നമ്മുടെ വയറിന്റെ വലതുവശത്ത്, വാരിയെല്ലിന് താഴെയായാണ് കരൾ സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരൾ അത്യന്താപേക്ഷിതമാണ്. അതു തന്നെയാണ് കരളിന്റെ പ്രധാന ധർമ്മവും
ആരോഗ്യമില്ലാത്ത കരളുള്ള ഒരു വ്യക്തിക്ക് എപ്പോഴും ക്ഷീണം, തലവേദന, അലർജികൾ, ത്വക് രോഗങ്ങൾ, ചിലപ്പോൾ അമിത ശരീരഭാരം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ലിവർ സിറോസിസ് ന്റെ ഏറ്റവും ആദ്യ പടിയാണ് ഫാറ്റിലിവർ . പക്ഷെ ഫാറ്റിലിവർ ലിവർ സിറോസിസ് ആകുന്ന വിവിധ ഘട്ടങ്ങളിൽ രോഗി ഇത് അറിഞ്ഞുകൊള്ളണമെന്നില്ല . കാരണം വേദന ഉണ്ടാക്കുന്ന നെർവ്വ് കരളിൽ ഇല്ലാത്തതിനാൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല . ഫാറ്റി ലിവർ ഉള്ളവർക്കെല്ലാം ലിവർ സിറോസിസ് ഉണ്ടായിക്കൊള്ളണമെന്നില്ല.
പൊതുവെ എല്ലാവര്ക്കും ഉള്ള ഒരു ധാരണയാണ് മദ്യപാനികൾക്ക് മാത്രമേ കരൾ രോഗമുണ്ടാവുള്ളു എന്ന് ഏറ്റവും വലിയ വിഢിത്തമാണ് ഇത് .
മദ്യമൊരു തുള്ളി പോലും തൊടാത്തവർക്ക് പോലും ഫാറ്റി ലിവർ ഉണ്ടാകാം . അത് പോലെ അമിതമായി ബ്രെഡ്,ബിസ്ക്കറ്റ് തുടങ്ങിയ ബേക്കറിപലഹാരങ്ങൾ കഴിക്കുന്നവരിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി ഉയരും
സ്ത്രീകളിൽ പൊതുവെ ഫൈബ്രോയ്ഡ് , അല്ലെങ്കിൽ തൈറോയ്ഡ് എന്നിങ്ങനെയാണ് ആദ്യം പ്രശ്നം കണ്ടുവരുന്നത് . .ആദ്യ ഘട്ടത്തിൽ സാധാരണ ഡോക്ടർമാർ കാര്യമായെടുക്കില്ല, 6 മാസംകഴിഞ്ഞു ചെക്ക് ചെയ്യാനാണ് പറയാറുള്ളത് .. ചെറിയ രീതിയിലുള്ള ഫൈബ്രോയ്ഡ്കൾ നീക്കം ചെയ്യാൻ പറ്റില്ലെങ്കിലും ഇവ ഹോർമോണൽ ഇമ്പാലൻസ് ഉണ്ടാകും . ഇത് ഫാറ്റിലിവറിനു കാരണമാകും . ഇതിനൊപ്പം പ്രമേഹ സാധ്യതയും വർധിക്കും
ഇപ്പോൾ ഫാറ്റി ലിവർ ഒരു സാധാരണ പ്രശ്നം ആണെന്നാണ് എല്ലാവരുടെയും ധാരണ. ഡയബെറ്റിക് ,ഫൈബ്രോയ്ഡ് ,ഫാറ്റി ലിവർ ഇവ മൂന്നും ഒരുമിച്ചു ഉണ്ടാകുന്ന ഒരു സംഗതിയാണ് ലിവറുമായി ബന്ധപ്പെട്ട SGPT ടെസ്റ്റ് നടത്തി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിച്ചേ തീരൂ
പ്രോട്ടീനുകളും കൊഴുപ്പും അധികമായി അടങ്ങിയിട്ടുള്ള റെഡ് മീറ്റുകളുടെ സ്ഥിരമായ ഉപയോഗം കരളിനു നല്ലതല്ല. ഇവയിലെ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ നശിപ്പിക്കുന്നതിന് വേണ്ടി കരൾ സാധാരണയിലധികം പ്രവർത്തിക്കേണ്ടി വരുന്നതുകൊണ്ട് ഇവയുടെ അമിതമായ ഉപയോഗം കരൾ രോഗം ഉണ്ടാക്കും. അധികമായി എത്തുന്ന പ്രോട്ടീൻ വിഷാംശമായി രക്തത്തിൽ കലരുകയും അതു തലച്ചോറിെൻറ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
കൂടിയ അളവിലുള്ള മദ്യപാനം തുടർന്നാൽ കരളിൽ കൊഴുപ്പ് അടിയുന്നതിനും സീറോസിസ് ഹെപ്പറൈറ്റിസ് എന്നീ കരൾ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. മദ്യത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ഉൗർജം അമിതവണ്ണം ഉണ്ടാക്കുന്നതിനും കരളിൽ നീർക്കെട്ട് ഉണ്ടാക്കുന്നതിനും കാരണമാകും.
രാവിലെ എന്നും ഒരു ഗ്ലാസ് കുക്കുമ്പർ ജ്യൂസ് നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത്ത് ഏറെ നല്ലതാണ് . omega 3 ,വിറ്റാമിൻ ഡി കോമ്പിനേഷൻ ഫാറ്റി ലിവർ കുറയ്ക്കും , ചീര, പാവയ്ക്ക, കോവയ്ക്ക, കാബേജ്ജ് ,വെണ്ടയ്ക്ക ചെറിയ മൽസ്യങ്ങൾ എന്നിവയെല്ലാം SGPT നോർമൽ ആകാൻ എളുപ്പമാണ്
16 മണിക്കൂർ ഫാസ്റ്റിങ് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. രാവിലെയുംഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു രാത്രി വെള്ളം മാത്രം കുടിക്കുന്നത് ആണ് ഇത് . ഇത് ശരീരത്തിനു ടോട്ടൽ ആയി റിപ്പയർ ചെയ്യാൻ ലഭിക്കുന്ന സമയമാണ് . ഇനി രാത്രി ഫ്രൂട് മാത്രം കഴിക്കുന്നതും വളരെ നല്ലതാണ് SGPT വളരെ പെട്ടെന്ന് നോർമലാകും
എന്നാൽ ഡയബെറ്റിക്ക് ,അസിഡിറ്റി എന്നിവ ഉള്ളവർ ഭക്ഷണം skip ചെയ്യുന്നത് ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം വേണം
ഇനി കരൾ രോഗം വരാനുള്ള സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പും ശരീരം നമുക്ക് തരുന്നുണ്ട്. അവയിൽ ഒന്നാമതായുള്ളത് വിട്ടുമാറാത്ത ഛർദി , ഓക്കാനം ,വിട്ടുമാറാത്ത അസിഡിറ്റി എന്നിവയാണ്. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, പ്രത്യേകിച്ചു് കാല്പാദത്തിൽ , വയറിനടിയിൽ , താടിയിൽ ഒക്കെ ഉള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗപ്രതിരോധ ശേഷി കുറയുന്നതും ശരീരം മെലിഞ്ഞുണങ്ങുന്നതും നിറം കുറയുന്നതും കരൾ രോഗലക്ഷണമാകാറുണ്ട് . ഉറക്കക്കുറവ് ,ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ ഇവയെല്ലാം കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
അതുകൊണ്ട് കരളിന്റെ കാര്യത്തിൽ അശ്രദ്ധ വേണ്ട ...കരൾ പണിമുടക്കിയാൽ ശരീരത്തിനെ മുഴുവനായി ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ രോഗത്തെ തിരിച്ചറിയാൻ സാധിച്ചാൽ തുടക്കത്തിൽ അതിനു വേണ്ടിയുള്ള ചികിത്സകൾ ആരംഭിച്ചാൽ ഒരുപക്ഷെ കരളിനെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ചു എടുക്കാൻ സാധിച്ചേക്കാം.
https://www.facebook.com/Malayalivartha