രാവിലെയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ പലരും ഒഴിവാക്കുന്നത് പ്രഭാത ഭക്ഷണം... അത് നല്ലതാണോ?
ഒരു ദിവസം രാവിലെ നമ്മള്‍ എങ്ങനെ തുടങ്ങുന്നോ അതിനെ ആശ്രയിച്ചാകും ആ ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍. പലരും രാവിലെയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ചെയ്യുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കല്‍. പക്ഷേ രാവിലത്തെ ഭക്ഷണം കഴിക്കാതെ ഉച്ചയ്‌ക്കോ രാത്രിയോ നിങ്ങള്‍ എന്തൊക്കെ കഴിച്ചാലും അതിന്റെ ഫലം ലഭിക്കില്ല. കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
നല്ല വ്യായാമം, ഭക്ഷണം ഇതെല്ലാം രാവിലെ എങ്ങനെയാണോ അതനുസരിച്ചാകും ആ ദിവസം മുഴുവനുമുള്ള നമ്മുടെ ശാരീരിക, മാനസിക ആരോഗ്യം. ഭക്ഷണം, വെള്ളം, വ്യായാമം, ഉറക്കം തുടങ്ങിയവയാണ് അവയില്‍ ചിലത്. അലാം വയ്ക്കുന്നത് ഒരു നിശ്ചിത സമയത്ത് ഉറക്കത്തില്‍ നിന്നുണാരാന്‍ വേണ്ടിയാണ്.
അലാം ഓഫ് ആക്കി, അല്ലെങ്കില്‍ സ്‌നൂസ് ചെയ്ത് വച്ച് ഒരഞ്ച് മിനിറ്റ് കൂടി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ പലപ്പോഴും ഇത് പാഴായിപ്പോകും. കാരണം നിങ്ങള്‍ ഉണരാമെന്ന് കരുതുന്ന ആ സമയം പിന്നെ ലഭിക്കില്ല. അലാം ഓഫാക്കിയ ശേഷമുള്ള ഉറക്കം പലപ്പോഴും മണിക്കൂറുകളോ മിനിറ്റുകളോ നീണ്ടുനില്‍ക്കും.
ഇത് നിങ്ങളുടെ ഒരു ദിവസത്തെ പ്ലാനിങ്ങുകളെല്ലാം തെറ്റാന്‍ കാരണമാകും. രാവിലെ എഴുന്നേല്‍ക്കുന്ന സമയത്ത് തന്നെ കാപ്പിക്കോ ചായക്കോ പകരമായി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനുത്തമമാണ്. തലവേദന, ക്ഷീണം എന്നിവ കുറയ്ക്കാന്‍ ഇക്കാര്യം ശീലമാക്കിയാല്‍ മതി.
https://www.facebook.com/Malayalivartha