ആകർഷകമായ താടിയാണോ നിങ്ങളുടെ സ്വപ്നം? എന്നാൽ നന്നായി താടി വരാൻ ഇക്കാര്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തി നോക്കൂ...
ഏതൊരു യുവാവിനും ആകർഷണം കൂട്ടുന്ന കാര്യമാണ് മീശയും താടിയും . താടി വളരാൻ എന്തൊക്കെ ചെയ്യണമെന്ന ആശങ്ക ഇപ്പോഴും മിക്ക യുവാക്കളുടെയും ഇടയിൽ ഉണ്ടാകുന്നു. എന്നാൽ പലർക്കും അറിയാത്ത കാര്യമാണ് ഇവയ്ക്കു പിന്നിലുള്ളത്. മത്സ്യം, ഇലക്കറികൾ, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയടങ്ങിയ ആഹാരപദാർത്ഥങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് അതിനായി വേണ്ട ഒരു കാര്യം.
പാൽ, ചീസ്, വെണ്ണ, മുട്ടയുടെ മഞ്ഞക്കരു എന്നിവയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ മഞ്ഞ, ഓറഞ്ച് ഉൽപ്പന്നങ്ങളിലും (ഉദാ. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പപ്പായ) ഇലക്കറികൾ (ഉദാ: ചീര, കാലെ) എന്നിവയിൽ വിറ്റാമിൻ കാണപ്പെടുന്നു. അതിനാൽ ഇവ ദിവസേന കഴിക്കുന്നത് വളരെ നല്ലതാണ്.
ട്യൂണ മത്സ്യത്തിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് മുടിയ്‌ക്ക് വളർച്ചയും തിളക്കവുമുണ്ടാക്കാൻ സഹായിക്കുന്നതാണ്. ഇത് രോമങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിച്ച് താടി വളരാൻ ഇടയാക്കുമെന്ന് കരുതുന്നു.കാൽഷ്യം, അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയടങ്ങിയ ചീരയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടിവളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും.
ഇത് താടിവളരാനും ഉപകരിക്കും.പയർ വർഗങ്ങൾ, ബീൻസ്, സോയാബിൻ, കടല എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ. സസ്യാഹാരം കഴിക്കുന്നവർക്ക് മുടിവളർച്ചയ്‌ക്ക് സഹായിക്കുന്നതാണിത്. ഇതിലൂടെ താടിവളർച്ചയും നന്നായി ഉണ്ടാകും.കരടി നെയ്യ് പറ്റില്ലെങ്കിലും വെളിച്ചെണ്ണ മുടിവളർച്ചയെ സഹായിക്കുന്ന ഒന്നാണ്.വെളിച്ചെണ്ണ മൃദുവായി മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖചർമ്മം മൃദുവാകാൻ സഹായിക്കും. നന്നായി താടിവളരുകയും ചെയ്യും. ഇവയ്‌ക്കെല്ലാം പുറമേ നല്ല ആഹാരശീലം ഉണ്ടാകുന്നതും ലഹരി വസ്‌തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും നല്ലതാണ്. ഒപ്പം കൃത്യമായ ഉറക്കവും വേണം. ശരിയായ ആരോഗ്യ ശീലം വളർച്ചാ ഘട്ടത്തിൽ പരമപ്രധാനമാണ്.
നമ്മുടെ ചർമ്മവും മുടിയും പ്രാഥമികമായി കെരാറ്റിൻ, അമിനോ ആസിഡുകൾ അടങ്ങിയ ഘടനാപരമായ പ്രോട്ടീൻ ആണ്. നമ്മൾ സ്വന്തമായി അമിനോ ആസിഡുകൾ ഉത്പാദിപ്പിക്കുന്നില്ല; പകരം, നമ്മൾ പ്രോട്ടീൻ കഴിക്കേണ്ടതുണ്ട്, അത് ശരീരം അമിനോ ആസിഡുകളായി മാറുന്നു. എവിടെ കണ്ടെത്താം: മത്സ്യം, മെലിഞ്ഞ മാംസം, കോഴി, മുട്ട, അരി, ബീൻസ്, പാൽ എന്നിവ നിറയ്ക്കുക.
അവശ്യ ഫാറ്റി ആസിഡുകൾ ഇവയാണ്: മുഖത്തെ രോമങ്ങൾ ഉൾപ്പെടെയുള്ള സാധാരണ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അവ കോശ സ്തരങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ മീശ വരണ്ടതും പൊട്ടുന്നതും തടയാൻ സഹായിക്കുന്നു.
https://www.facebook.com/Malayalivartha