നിങ്ങൾ പല്ലുതേയ്ക്കുന്നതിനു മുൻപ് വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കു ഈ ഗുണങ്ങൾ...
ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ശുചിത്വ ശീലങ്ങളിൽ ഒന്നാണ് പല്ല് തേക്കുന്നത്. ഉറക്കമുണർന്നതിന് ശേഷവും ഉറങ്ങാൻ പോകുന്നതിന് മുമ്പും ദിവസത്തിൽ രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു.ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാൻ സാധിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും കുടലിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിയ്ക്കാനും സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെ ഇല്ലാതാക്കി കുടലിനെ ഇത് വൃത്തിയാക്കുന്നു.
വയർ ശുദ്ധിയാകുന്നതോടെ ഇത് ചർമത്തിലേക്കും പ്രതിഫലിച്ചു തുടങ്ങും. ഇത് രക്തപ്രവാഹം വർദ്ധിപ്പിച്ച് ചർമത്തിന് തിളക്കം നൽകുന്നു. മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം കുറയ്ക്കാൻ ഇത് സഹായിക്കുകയും സൗന്ദര്യം വർദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴിയുമായും ഉപകരിക്കും. .പല്ലു തേയ്ക്കുന്നതിന് മുൻപ് വെള്ളം കുടിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് രാത്രിയിൽ പല്ലു തേക്കുന്നത്. എന്നാൽ മാത്രമേ ശുദ്ധമായ ബാക്ടീരിയ ഉണ്ടാകൂ. ഇതാണ് വയറിനെ ശുദ്ധിയാക്കുന്നത്
ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടാനും ഇത് നിങ്ങളെ സഹായിക്കും. അമിതവണ്ണം, മലബന്ധം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ദിവസവും രാവിലെ ചെറുചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. വായിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് തടയുകയും ഇത് അറകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദുർഗന്ധം അകറ്റാൻ സഹായകമാണ്.
വായിൽ ഉമിനീരിന്റെ അഭാവം മൂലം നമ്മുടെ വായ പൂർണ്ണമായും വരണ്ടുപോകുന്നു, ഇത് ഹാലിറ്റോസിസ് എന്ന പ്രശ്നത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചാൽ വായ് നാറ്റം എന്ന പ്രശ് നത്തിൽ നിന്ന് മുക്തി നേടാം.
https://www.facebook.com/Malayalivartha