നിങ്ങൾക്ക് നടുവേദനയോടൊപ്പം ഈ പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഒരിക്കലും നിസ്സാരമായി കാണരുത്...ക്യാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങൾ ആണിത്...
നടുവേദന വന്നാൽ ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കുമ്പോൾ അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതിലൂടെ ഈ വേദന കുറയുന്നു. എന്നാൽ നടുവേദന നിസാരമായ പ്രശ്നമല്ല. ശ്രദ്ധിക്കാതെ പോകുന്ന ഈ നിസാര വേദന ചിലപ്പോൾ കാൻസറിന്റെ ലക്ഷണമാകാം. അതിനാൽ ഇടയ്ക്കിടെ നടുവേദന വരുമ്പോൾ സ്വയം ചികിത്സിക്കാൻ നിൽക്കരുത്. ഉറപ്പായും ഡോക്ടറിനെ കാണേണ്ടതാണ്.
നടുവേദന ഒരു സാധാരണ സംഭവമാണ്, അപൂർവ്വമായി ക്യാൻസറിന്റെ ലക്ഷണമാണ്. എന്നിരുന്നാലും, നട്ടെല്ല്, വൻകുടൽ അല്ലെങ്കിൽ അണ്ഡാശയ അർബുദം പോലുള്ള ക്യാൻസറുകളുമായി ബന്ധപ്പെട്ട നടുവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ തരത്തിലുള്ള ക്യാൻസർ ഉള്ള ഒരു വ്യക്തിക്ക് സാധാരണയായി നടുവേദനയ്ക്ക് പുറമേ മറ്റ് ലക്ഷണങ്ങളും ഉണ്ടാകും.
ഇടയ്ക്കിടെ ഉണ്ടാകുന്ന അസഹനീയമായ നടുവേദന ചിലപ്പോൾ മൂത്രാശയ കാൻസറിന്റെ ലക്ഷണമാകാം. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുക.സുഷുമ്നസുഷുമ്നയിലെ കാൻസറും നടുവേദനയ്ക്ക് കാരണമാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാൻ സാദ്ധ്യതകുറവായ ഈ രോഗം അപൂർവമായാണ് ഉണ്ടാകുന്നത്. സുഷുമ്നയിൽ കാൻസർ വരുന്നതിന്റെ ആദ്യ ലക്ഷണമാണ് നടുവേദന.
കാലക്രമേണ ഈ വേദന തീവ്രമാവുകയും ഇടുപ്പ്, കാലുകൾ എന്നിവിടങ്ങളിലേയ്ക്ക് വേദന വ്യാപിക്കുകയും ചെയ്യാം. ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ് നടുവേദന. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മറക്കരുത്.
മെമ്മോറിയൽ-സ്ലോൺ കെറ്ററിംഗ് കാൻസർ സെന്റർ പറയുന്നതനുസരിച്ച്, 10 ശതമാനത്തിൽ താഴെയുള്ള സ്പൈനൽ ട്യൂമറുകൾ യഥാർത്ഥത്തിൽ നട്ടെല്ലിൽ നിന്നാണ്. നട്ടെല്ലിൽ ട്യൂമർ ഉണ്ടാകുകയും നടുവേദനയ്ക്ക് കാരണമാവുകയും ചെയ്താൽ പോലും, ട്യൂമർ എല്ലായ്പ്പോഴും ക്യാൻസറായിരിക്കില്ല.
https://www.facebook.com/Malayalivartha