ഉറക്കക്കുറവ് പരിഹരിക്കാൻ ഈ പഴം ജ്യൂസ് ആക്കി കുടിച്ചു നോക്കു...ഫലം ഉറപ്പ്...
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിൻ, കാത്സ്യം, നിരോക്സീകാരികൾ എന്നിവയും ചെറിയിലുണ്ട്.
ഗവേഷകർ പറയുന്നതനുസരിച്ച്, രാവിലെയും ഉറക്കസമയം 1-2 മണിക്കൂർ മുമ്പും 240 മില്ലി മോണ്ട്‌മോറൻസി ടാർട്ട് ചെറി ജ്യൂസ് കുടിക്കുന്നത് 50 വയസും അതിൽ കൂടുതലുമുള്ളവരിൽ ഉറക്കസമയം 84 മിനിറ്റ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.
ആധുനിക യുഗത്തിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഉറക്കമില്ലായ്മ ചികിത്സിക്കുന്നത്. പ്രായപൂർത്തിയായ നാലിൽ ഒരാൾക്ക് ഇത് അനുഭവപ്പെടുന്നു, അഞ്ചാമൻ ഒരു രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നു.
ചെറി ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ പീനിയല്‍ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഉറക്ക ഹോർമോൺ ആയ മെലാടോണിന്റെ അളവ് വർധിപ്പിക്കുകയും ചെയുന്നു. ഇത് ഉറക്കസമയം ദീർഘിപ്പിക്കാൻ സഹായിക്കും. ഉറക്ക – ഉണർവ് ചക്രത്തെയും ഈ ഹോർമോൺ ഭാഗികമായി സ്വാധീനിക്കുന്നു. ചെറിയിൽ ചെറിയ അളവിൽ ട്രിപ്റ്റോഫാനും മെലാടോണിനും അടങ്ങിയിട്ടുണ്ട്.
ഇതിൽ ട്രിപ്റ്റോഫാൻ, ഉറക്കഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഒരു പ്രോട്ടീൻ ആണ്. ചെറിയിൽ അടങ്ങിയ എൻസൈമുകൾ ഉറങ്ങാൻ മാത്രമല്ല ദീർഘവും തടസമില്ലാത്തതുമായ ഉറക്കം ലഭിക്കാനും സഹായിക്കും.
https://www.facebook.com/Malayalivartha