ഇത് പാമ്പുകളുടെ ഇണചേരല്‍ സമയം.... കടിയേല്‍ക്കാനുള്ള സാധ്യത ഇരട്ടി; ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചെയ്യേണ്ടത് ഇതെന്ന് വാവ സുരേഷ്....
നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു.
അഥവാ പാമ്പുകടിയേറ്റാല്‍ ഒരിക്കലും മുറിവായി മുറുകെ കെട്ടരുത്, കടിയേറ്റ ആളെ കിടക്കാനോ നടക്കാനോ അനുവദിക്കരുത്, കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവെലിലും മുകളിലായി വരുന്ന വിധം ഉയര്‍ത്തി വെക്കാന്‍ ശ്രദ്ധിക്കണം
കടിയേറ്റ വ്യക്തിയ്ക്ക് ആശുപതിയിലെത്തുന്നതിനു മുന്‍പ് ശ്വാസ തടസ്സം തോന്നിയാല്‍ കഴിയുന്നത്ര വേഗം ഉപ്പുവെള്ളം കുടിക്കാന്‍ കൊടുക്കണം എന്ന് വാവ സുരേഷ് പറഞ്ഞു , ഛര്‍ദിച്ചു കഴിയുമ്പോള്‍ കഫക്കെട്ട് നീങ്ങുന്നതോടെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത് പരമാവധി വൈകിപ്പിക്കാന്‍ കഴിയും. മാത്രവുമല്ല എത്രയും പെട്ടെന്ന് ഹോസ്പിറ്റല്‍ സഹായം തേടേണ്ടതുമാണ്.
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
* ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.
* പാദരക്ഷകളും ഷൂസും ഹെല്‍മറ്റും ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
* പാദരക്ഷകള്‍ വീടിനോടു ചേര്‍ന്ന് കൂട്ടിയിടരു* വീടിന്റെ പരിസരത്ത് വിറകുകള്‍ കൂട്ടിയിടരുത്. വിറകുകള്‍ ചാരിവയ്ക്കാന്‍ ശ്രദ്ധിക്കണം.
* നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി
നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം.
* സന്ധ്യാസമയങ്ങളില്‍ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുന്‍വാതിലുകളും പിന്‍വാതിലുകളും തുറന്നിടുകയോ
ചെയ്യരുത്.
* പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കാല്‍നടയായി സഞ്ചരിക്കുന്നവര്‍ നിലത്ത് * അമര്‍ത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സായാഹ്ന സവാരിക്കാരും പ്രഭാത സവാരിക്കാരും ജാഗ്രത പാലിക്കണം . കൂടിക്കിടക്കുന്ന ഇലകളില്‍ ചവിട്ടി നടക്കുന്നത് അപകടമാണ്.കാരണം പാമ്പുകള്‍ ഇപ്പോഴും തണുപ്പില്‍ വന്നു ചുരുണ്ടു കിടക്കുന്നവയാണ്. രാവിലെയും സന്ധ്യ സമയത്തും ഇലകള്‍ക്ക് ഉള്ളിലുള്ള തണുപ്പന്വേഷിച്ചു ഇവ എത്താന്‍ സാധ്യത ഉണ്ട്
വാവ സുരേഷ് നമ്മോടൊപ്പം ഉണ്ട് ... അദ്ദേഹത്തിന് പ്രേക്ഷകരോട് പറയാനുള്ളത് കേള്‍ക്കാം
"
https://www.facebook.com/Malayalivartha