ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ \'കൊണ്ടുനടക്കാവുന്ന ലബോറട്ടറി\' വരുന്നു
![](https://www.malayalivartha.com/assets/coverphotos/w330/26712.jpg)
ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന പോര്‍ട്ടബ്ള്‍ \'ലബോറട്ടറി\' യാഥാര്‍ഥ്യമാവുന്നു. 80 ഓളം ടെസ്റ്റുകള്‍ ഒരേ സമയം നടത്താന്‍ കഴിയുന്ന ഈ അത്യാധുനിക ഉപകരണം ഒരു ചെറിയ ബാഗിലോ ബ്രീഫ്‌കെയിസിലോ ഒതുങ്ങുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബ്രിട്ടനിലെ ലഫ്‌ബെറൊ സര്‍വകലാശാലയിലെ ഗവേഷകരാണ് കൊണ്ടുനടക്കാന്‍ കഴിയുന്ന ലബോറട്ടറി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പ്രധാനമായും നാലുഭാഗങ്ങളാണ് ഈ പരീക്ഷണശാലക്കുള്ളത്. സാധാരണപോലെ രക്തം ശേഖരിക്കാനുള്ള സംവിധാനത്തിന് പുറമെ വിവിധ ഘടകങ്ങള്‍ പരിശോധിക്കാനുള്ള രാസ വസ്തുക്കള്‍ നിറച്ചുവെച്ച പരീക്ഷണ ഉപകരണങ്ങളും കൂടി ഉള്‍പ്പെട്ടതാണ് പ്രധാനഭാഗം. ഒപ്പം ശേഖരിക്കുന്ന സാമ്പിളുകളുടെ കൂടുതല്‍ വിശദമായ ചിത്രങ്ങളെടുക്കാനുള്ള ഒരു ഫിലിം സ്‌കാനറും ചെറിയൊരു കംപ്യൂട്ടറും കിറ്റിലുണ്ടാവും. ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക വിദഗ്ദരുഡടെയും ആവശ്യമില്ല. അടിസ്ഥാന പരിശീലനം മാത്രം ലഭിച്ച ഏതൊരാള്‍ക്കും പ്രയാസം കൂടാതെ ഇതില്‍ നിന്ന് വെറും 15 മിനിറ്റ് കൊണ്ട് ടെസ്റ്റ് റിസള്‍ട്ടുകള്‍ കൈക്കലാക്കാം.
രക്തം കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധാരാണ ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കളൊന്നും ചേര്‍ക്കാത്തതിനാല്‍ ഇവ നല്‍കുന്ന റിസള്‍ട്ടുകള്‍ കൂടുതല്‍ കൃത്യമായിരിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. രോഗനിര്‍ണയ സംവിധാനങ്ങള്‍ സുലഭമല്ലാത്ത വികസ്വര രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിലടക്കം ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന നൂതന സംവിധാനം ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha