പെട്ടന്ന് ദേഷ്യം വരുമോ? ദേഷ്യം കുറക്കാൻ കഴിയും
ദേഷ്യം വരുന്നത് പലപ്പോഴും ആപത്തുണ്ടാക്കും. കോപം ഒരു സാധാരണ മനുഷ്യ വികാരം തന്നെ. എന്നാല്‍, അത് നിയന്ത്രിക്കേണ്ടത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ആവശ്യമാണ്. കോപം അതിരുവിടുമ്ബോള്‍, നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്ബോള്‍ പല പ്രശ്നങ്ങളിലും നമ്മള്‍ അകപ്പെടും.
ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഭൂരിപക്ഷം ആള്‍ക്കാരെയും കോപാകുലരാക്കുന്നത്. സ്വയം സൃഷ്ടിക്കാതെ ഒരിക്കലും കോപം സംഭവിക്കില്ല. തന്‍റെ മനസ്സിന്‍റെയും വികാരങ്ങളുടെയും പ്രവൃത്തികളെ ബോധപൂര്‍വം നിയന്ത്രിക്കുകയാണെങ്കില്‍, കോപം എന്ന അനുഭവം ഉണ്ടാകുകയുമില്ല. അമിത ദേഷ്യം നിയന്ത്രിക്കാന്‍ എന്താണ് എളുപ്പ വഴികള്‍?
അമിത ദേഷ്യം ശമിപ്പിക്കാന്‍ ദീര്‍ഘ ശ്വാസം എടുക്കുന്നതിലൂടെ സാധിക്കും. ദേഷ്യം വരാന്‍ പോകുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ കുറച്ച് മാറി നിന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ തീര്‍ച്ചയായും ശാന്തമാകും.
അമിത ദേഷ്യം വരുമ്ബോള്‍ വായില്‍ തോന്നിയതെന്തും നാം വിളിച്ചു പറയും. അത് വളരെ വലിയ പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കും. അതുകൊണ്ടു തന്നെ ദേഷ്യം വരുമ്ബോള്‍ പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കുക. അനന്തര ഫലങ്ങളെ പറ്റി ചിന്തിക്കുമ്ബോള്‍ നമ്മുടെ ദേഷ്യം ശമിക്കും. ദേഷ്യം കുറയ്‌ക്കാനും മനസ്സ് ശാന്തമാക്കാനും ഏറ്റവും നല്ല വഴിയാണ് യോഗയും ധ്യാനവും പരിശീലിക്കുക എന്നത്. നിങ്ങളുടെ ശരീരത്തിന്റെ മനസ്സിന്റെയും പിരിമുറുക്കവും അസ്വസ്ഥതയും അയയ്‌ക്കാന്‍ യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ സാധിക്കും.
ദേഷ്യം വരുമ്ബോള്‍ മറ്റുള്ളവരോട് പറയാന്‍ കഴിയാത്തത് എഴുതി തീര്‍ക്കുക. മനസ്സില്‍ തോന്നുന്നത് കുറിച്ചാല്‍ ദേഷ്യം കുറയും. ഒറ്റയ്‌ക്ക് സംസാരിക്കുക എന്നതും കോപം ശമിപ്പിക്കാനുള്ള ഒരു പോംവഴിയാണ്. മാത്രമല്ല, ദേഷ്യം വരുമ്ബോള്‍ അവിടെ നിന്നും എണീറ്റ് പോവുക. ശേഷം കുറച്ച് സമയം ശുദ്ധവായു ശ്വസിച്ച് ഒറ്റയ്‌ക്ക് നടക്കുക. ഇത് നിങ്ങളുടെ ദേഷ്യം നിയന്ത്രിയ്‌ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.
https://www.facebook.com/Malayalivartha