ഗര്‍ഭസ്ഥ ശിശുവിനെ അറിയാന്‍ ഇനി രക്തപരിശോധന
ഗര്‍ഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്, ലിംഗം, ജനിതകപ്രശ്‌നങ്ങള്‍ എന്നിവ എളുപ്പത്തിലറിയാന്‍ ഇനി മാതാവിന്റെ രക്തപരിശോധന മതിയെന്ന് ശാസ്ത്രം. രക്തപരിശോധന വഴി നിര്‍ണയിക്കുന്ന സംവിധാനം നേരത്തേയുണ്ടെങ്കിലും സമ്പൂര്‍ണ കൃത്യതയോടെ ഇത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞന്‍ നീല്‍ അവെന്റ് പറഞ്ഞു.
ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മാതാവിന്റെ ശരീരത്തില്‍നിന്ന് ശേഖരിക്കുന്ന രക്തസാമ്പ്‌ളുകള്‍തന്നെ പരിശോധനക്ക് മതിയാകും. ഹീമോഫീലിയ ഉള്‍പ്പെടെ രോഗങ്ങളും ഇങ്ങനെ നേരത്തേ തിരിച്ചറിയാം. രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ നടത്താന്‍ സഹായകമാവുന്ന പുതിയ പരിശോധനയെക്കുറിച്ച ഗവേഷണം ക്ലിനിക്കല്‍ കെമിസ്?ട്രി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്ലൈമൗത് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha