കിഡ്‌നി സ്‌റ്റോണിന് മരുന്ന് നമ്മുടെ പറമ്പില്‍ തന്നെ ഉണ്ട്...
മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കിഡ്‌നി സ്‌റ്റോണ്‍ എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും കൂടുതലായാല്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്. കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്‌നമാണിത്. വേദനിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്.
വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്നു വിളിക്കുന്നു. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്. എന്നാല്‍ വേനല്‍ക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്‌നി
സ്‌റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതല്ലാതെയും ബിയര്‍ പോലുള്ള ചിലതും അമിതമായാല്‍ ഇതിനുകാരണമാകും.
വൃക്കയില്‍ കല്ലുള്ള ആളുകള്‍ ഒരു ദിവസം 7 മുതല്‍ 8 ഗ്ലാസ് വെള്ളം വരെ കുടിക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കുക.
ഇതുവഴി ഈ കല്ലുകള്‍ മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായിക്കും. വൃക്കയിലെ കല്ലുകളെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് ഇതെന്ന് പറയാം. വൃക്കയില്‍ നിന്ന് കല്ലുകള്‍ ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളമെന്നത് പ്രധാനമാക്കുക.
കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. മലയാളത്തില്‍ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്‌കൃതനാമം ആസ്മാഗ്‌നി എന്നാണ്. മുറികൂട്ടി എന്ന പേരിലും ഇത് വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ അറിയപ്പെടുന്നു.
ഏകദേശം 30 സെന്റീമീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഒരു വാര്‍ഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകള്‍ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകള്‍ പച്ചനിറത്തില്‍ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകള്‍ തൊങ്ങലുകള്‍ പോലെ പച്ചനിറത്തില്‍ കാണപ്പെടുന്നു. സമൂലമായിട്ടാണ് കല്ലുരുക്കി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത്. കല്ലുരുക്കി സമൂലം പറിച്ചെടുക്കുക. ശേഷം അരിഞ്ഞു ചതച്ച് നീരെടുത്തശേഷം നാലു ഗ്ലാസ് വെള്ളം ചേര്‍ത്ത് ചൂടാക്കുക. അതില്‍ രണ്ട് ടീസ്പൂണ്‍ ജീരകവും ചേര്‍ത്ത് രണ്ട് ഗ്ലാസ് ആകുന്നതു വരെ കുറുക്കുക. തണുത്ത ശേഷം വെറും വയറ്റില്‍ കുടിക്കുക.
https://www.facebook.com/Malayalivartha