കണ്‍ത്തടത്തില്‍ കറുപ്പ് വരാന്‍ പ്രധാന കാരണങ്ങള്‍...
മിക്ക സ്ത്രീകളിലും പ്രധാനമായും കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കണ്‍ത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്‌ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ്യൂട്ടര്‍, ടിവി സ്‌ക്രീനില്‍ നിന്നുള്ള നീല രശ്മികളോ അമിതമായി ഏല്‍ക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തില്‍ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്.
കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം വളരെ നേര്‍ത്തതും അതിലോലവുമാണ്. മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഇവിടെ എണ്ണ ഗ്രന്ഥികള്‍ കുറവാണ്. പ്രായമാകുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കണ്‍തടത്തിലെ ചര്‍മ്മം വരണ്ടതാവാനും ചുളിവുകള്‍ വീഴാനും കാരണമാകുന്നു.
കണ്‍ത്തടങ്ങളിലെ ഈര്‍പ്പവും ജലാംശവും നിലനിര്‍ത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാന്‍, ദിവസം രണ്ടുതവണ വിരലുകള്‍ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.
കണ്‍ത്തടങ്ങള്‍ വീര്‍ത്തുവരുന്നത് തടയാന്‍ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എന്‍സൈമുകള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്‍ത്തടങ്ങളുടെ വീക്കം കുറക്കുകയും ചര്‍മ്മത്തിന് മുറുക്കം സമ്മാനിക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടി ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. അതിനു ശേഷം നല്ലൊരു അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുക.
കുക്കുമ്പര്‍ ഉരുളക്കിഴങ്ങിന്റെ അത്ര ഫലപ്രദമല്ലെങ്കിലും ചര്‍മ്മത്തിന് ഊര്‍ജസ്വലത നല്‍കാന്‍ സഹായിക്കും. ഒപ്പം ആസ്ട്രിജെന്റ് ഗുണങ്ങളുമുണ്ട്. കുക്കുമ്പര്‍ കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവ 10 മിനിറ്റ് കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കുക. കുക്കുമ്പര്‍ ജ്യൂസ് വിരലുകള്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് മുകളില്‍ മസാജ് ചെയ്യാം.
നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. ടീ ബാഗുകള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഇവയും കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കാം.
വെള്ളരിക്ക നീര് കണ്ണിനു താഴെ പുരട്ടി പതിനഞ്ചു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വെള്ളരിക്കനീരും ഉരുളക്കിഴങ്ങുനീര്, നാരങ്ങനീര് സമം ചേര്‍ത്ത് കണ്ണില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറുപ്പുനിറം വേഗം മാറും.
കണ്ണ് ഇളം ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുക. കണ്ണിന്റെ തളര്‍ച്ച മാറിക്കിട്ടും.
തക്കാളിനീരു കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും.
https://www.facebook.com/Malayalivartha