ഉറക്കമില്ലായ്മ പ്രമേഹ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം
ഉറക്കമില്ലായ്മ മാത്രമല്ല ഉറക്കക്കുറവും പുതിയ തലമുറ നേരിടുന്ന വലിയ പ്രശിനങ്ങളില്‍ ഒന്നാണ്. കൃത്യമായ സമയങ്ങളിളും അളവിലും ഉറക്കം ലഭിക്കാത്തവര്‍ക്ക് പ്രമേഹ സാധ്യതകള്‍ വര്‍ധിക്കും, അതും 20 വയസ് മുതല്‍. പുതിയ പഠനമാണ് ഉറക്കമില്ലായ്മയും ഉറക്കത്തിന്റെ അളവില്‍ ഉണ്ടാകുന്ന കുറവും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് പറയുന്നത്.
ഉറക്കവും പ്രമേഹവും, ഇവ തമ്മിലുള്ള ബന്ധമെന്ന് കരുതുന്നവര്‍ക്കായി പഠനം പറയുന്നത് ഇങ്ങനെയാണ്. ഉറക്കക്കുറവ് ശരീരത്തിലെ ഇന്‍സുലിന്‍ സന്തുലിതാവസ്ഥയെ തകര്‍ക്കും. ഇന്‍സുലിന്‍ അളവ് കുറയുന്നതിന് ഉറക്കമില്ലായ്മ വഴിവെക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുന്ന ശരീരത്തിന്റെ ജോലി മന്ദഗതിയിലാകും. ഇന്‍സുലിന്‍ ഹോര്‍മോണാണ് രക്തത്തിലെ പഞ്ചസാര കോശങ്ങളില്‍ എത്തിക്കുന്നതിന്റെ പ്രധാന ചുമതലക്കാരന്‍. ഇന്‍സുലിനോട് ശരീരം കൃത്യമായി പ്രതികരിക്കാതെ വരുന്നതോടെ ഡയബറ്റീസ് സാധ്യത വര്‍ധിക്കും.
5-6 മണിക്കൂര്‍ രാത്രി ഉറക്കം പോലും ശരീരത്തിലെ പഞ്ചസാര അളവ് തെറ്റിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രക്തത്തിലെ പഞ്ചസാര അളവ് കൃത്യമായി സൂക്ഷിക്കാന്‍ 8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍ സമയം ഉറങ്ങാതിരിക്കുന്നവര്‍ ഒരുപാട് ഭക്ഷണം കഴിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും പറയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha