സുഗന്ധമുള്ള കോണ്ടം ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് വിലയിരുത്തൽ
പലരും കോണ്ടം ഉപയോഗിക്കാറുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഇന്ന് കൂടുതൽ പേരും ഉപയോഗിച്ച് വരുന്ന ഒന്നാണ് കോണ്ടം. സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക ബന്ധത്തിന് ശേഷം യുടിഐ പിടിപെടാനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ദമ്പതികൾ കുട്ടികൾ ആസൂത്രണം ചെയ്യുന്നില്ലെങ്കിൽ ഉചിതമായ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് ഡെറാഡൂണിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. പ്രിയങ്ക ചൗഹാൻ ഗാർഗ് പറഞ്ഞു,
ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ (എസ്ടിഐ) പകരുന്നത് തടയുക എന്നതാണ്. ആൺ അല്ലെങ്കിൽ സ്ത്രീ കോണ്ടം ഉപയോഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ഫലപ്രാപ്തി ഏകദേശം 96% മുതൽ 98% വരെയാണെന്ന് ഡോ. പ്രിയങ്ക പറഞ്ഞു.
' ഓറൽ സെക്‌സ് സമയത്തും പുരുഷ കോണ്ടം, ഡെന്റൽ ഡാമുകൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു. ഇത് എസ്ടിഐകൾ പകരുന്നതിനും ബാധിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു...' - മുംബൈ സിറ്റി സെക്‌സ് കൗൺസിലിംഗ് ആൻഡ് തെറാപ്പി സെന്ററിലെ സെക്സോളജിസ്റ്റ് ഡോ.ഷഹബാസ് സെയ്ദ് പറഞ്ഞു.
യോനിയിൽ നിന്നും ലിംഗത്തിൽ നിന്നും സ്രവിക്കുന്നത് വായിലെ അണുബാധയ്ക്ക് കാരണമാകുമെന്നതിനാൽ ഓറൽ സെക്‌സിനിടെ ഗർഭനിരോധന ഉറകൾ ഉപയോഗിക്കണമെന്ന് ന്യൂഡൽഹിയിലെ എലാന്റിസ് ഹെൽത്ത്‌കെയറിലെ മാനേജിംഗ് ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. മന്നൻ ഗുപ്ത പറഞ്ഞു.
' കോണ്ടം എന്ന ആശയം പ്രാവർത്തികമാകുന്നത്, അവ എസ്ടിഐയുടെ സാധ്യത കുറയ്ക്കുക മാത്രമല്ല, ലൈംഗിക സുഖം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സുഗന്ധമുള്ള കോണ്ടം ഇന്ന് ലഭ്യമാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യോനിയിൽ യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചോക്ലേറ്റ്, വാനില, സ്ട്രോബെറി എന്നിവ മുതൽ ഇഞ്ചി, വെളുത്തുള്ളി ഇങ്ങനെ വിവിധ സുഗന്ധത്തിലുള്ള കോണ്ടം ലഭ്യമാണ്. മണമില്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക. ' - ഡോ.ഷഹബാസ് പറഞ്ഞു.
സുഗന്ധമുള്ള കോണ്ടം ഉപയോഗിക്കുന്നത് യോനിയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാം. കാരണം, ഇത് യോനിയിലെ പിഎച്ച് നിലയെ ബാധിക്കുകയും യീസ്റ്റ് അണുബാധയ്ക്ക് വരെ കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധമുള്ള കോണ്ടം പെൻട്രേറ്റീവ് സെക്‌സിനായി ഉപയോഗിച്ചാൽ ഒരു സ്ത്രീയുടെ യോനിയിലെ പിഎച്ച് അളവ് മാറ്റാൻ കഴിയും. ഇത് പങ്കാളിയിൽ യീസ്റ്റ് അണുബാധയ്ക്ക് കാരണമാകും.
https://www.facebook.com/Malayalivartha