കറിവേപ്പിലയ്ക്ക് നിങ്ങളുടെ മുടിയിലെ നര അകറ്റാനും കഴിവുണ്ട്...
ഇപ്പോള്‍ തലമുടി നരയ്ക്കുന്നതിന് പ്രായമൊന്നും ഇല്ല. ഏത് പ്രായക്കാരുടെയും പ്രധാന സൗന്ദര്യപ്രശ്‌നം തന്നെയാണ് തലമുടിയുടെ നര. അതുപോലെ പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്ന നര എങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യപ്രശ്‌നമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് കടകളില്‍ ലഭിക്കുന്ന കെമിക്കലുകള്‍ ധാരാളം അടങ്ങിയ ഹെയര്‍ ഡൈ ഉപയോഗിക്കാന്‍ തുടങ്ങും.
എന്നാല്‍ ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും വീട്ടില്‍ തന്നെ പ്രകൃതിദത്തമായി മുടി കറുപ്പിക്കാന്‍ ചില പൊടികൈകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില കൊണ്ടുള്ള ഒരു കൂട്ട്.
ഒരു പാത്രത്തില്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണയും ഒരു പിടി കറിവേപ്പിലയും ഇട്ട് കറുപ്പ് നിറം ആകുന്നതുവരെ നന്നായി ചൂടാക്കുക. ചൂടാറിയ ശേഷം എണ്ണ ശിരോചര്‍മ്മം മുതല്‍ മുടിയുടെ അറ്റം വരെ നന്നായി തേച്ച് മസാജ് ചെയ്ത് ഒരു മണിക്കൂര്‍ വയ്ക്കുക.
അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. കറിവേപ്പിലയ്ക്ക് നിങ്ങളുടെ മുടിയിലെ നര അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. കൂടാതെ മുടി വളര്‍ച്ച ഇരട്ടി വേഗത്തിലാക്കാനും ഇത് നിങ്ങളെ സഹായിക്കും.
https://www.facebook.com/Malayalivartha