ഇന്ന് ലോകപ്രമേഹദിനം
പ്രമേഹം സാവധാനം രൂപപ്പെട്ട ഒരുനിഴല്‍ പോലെ ശരീരത്തില്‍ കുറെക്കാലം ഒളിച്ചിരിക്കുകയും പിന്നെ പല വിധം പുറത്തേക്ക് വരികയും ചെയ്യുന്നഒരു അസുഖമാണ.് സാധാരണ കാണുന്ന ലക്ഷണങ്ങളായ അമിതദാഹം, അമിതവിശപ്പ്, അളവില്‍ കൂടുതല്‍ മൂത്രം, ശരീരഭാരം കുറയല്‍ എന്നിവയല്ലാതെ ഉണങ്ങാത്തമുറിവുകള്‍, ചര്‍മ്മരോഗങ്ങള്‍, മൂത്രത്തില്‍പഴുപ്പ്, കാലുകളില്‍പഴുപ്പ് എന്നിങ്ങനെയും പ്രകടമാകാറുണ്ട്.
പ്രമേഹംപൂര്‍ണ്ണമായുംസുഖപ്പെടുത്താനാവാത്തതും എന്നാല്‍,നല്ലവണ്ണം നിയന്ത്രണവിധേയമാക്കാനും കഴിയുന്ന അസുഖമാണ.് പ്രധാനമായും ഗുളികകളും ഇന്‍സുലിനുുമാണ് പ്രമേഹത്തിന് ഉപയോഗിക്കുന്നത്. പക്ഷേ, ആഹാരക്രമവും ചിട്ടയായവ്യായാമവും പാലിച്ചാല്‍ പ്രമേഹത്തിന്റെ മൂന്നിലൊന്നുഭാഗം നിയന്ത്രിക്കുവാന്‍ കഴിയും.അമിതഭാരമുള്ളവര്‍ കലോറികുറവുള്ള ആഹാരം(ദിവസംഏകദേശം1000- 1500കലോറി)കഴിച്ചാല്‍ ക്രമേണ ശരീരഭാരവും അതിനൊപ്പം പ്രമേഹവും കുറഞ്ഞുവരും. സാധാരണയായി മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളികയാണ് ആദ്യം തുടങ്ങുന്നത് .
ഇതില്‍ നിയന്ത്രണം വന്നില്ലെങ്കില്‍ ഇന്‍സുലിന്‍ കൂടുതല്‍ ഉല്പാദിപ്പിക്കാനുള്ള ഗുളികകള്‍ ഉപയോഗിക്കാവുന്നതാണ്. നാല്പതുവയസ്സിനുമുന്‍പ്പ് പ്രമേഹം തുടങ്ങുന്നവര്‍ക്ക് തുടക്കം മുതല്‍ തന്നെ ഇന്‍സുലിന്‍ ചികിത്സയാണ് ഉത്തമം.നാല്പതുവയസ്സ് കഴിഞ്ഞവര്‍ക്ക് ആദ്യം ഗുളികകളും പിന്നെ ഇന്‍സുലിന്‍ ചികിത്സയുമാണ് ഉപയോഗിക്കുന്നത്. പിന്നെ നൂതനമായ ചിലഗുളികകളും ഇന്‍സുലിനും കുറച്ചു കാലമായി വിപണിയിലുണ്ട്. ഇവപ്രമേഹനിയന്ത്രണത്തിന് വളരെയധികം ഫലപ്രദമാണെങ്കിലും വില വളരെ കൂടുതലായത് സാധാരണക്കാരില്‍ ഉപയോഗിക്കുന്നതിന് തടസ്സമായിമാറുന്നു.
പ്രമേഹംകണ്ടുപിടിക്കുന്നതോടൊപ്പം ജീവിതചര്യയിലുള്ള സ്ഥായിയായമാറ്റം, ശരിയായ ശരീരഭാരത്തിലേക്ക് കുറയുക,ചിട്ടയായവ്യായാമം,പിന്നെ ഡോക്ടറുടെ ഉപദേശപ്രകാരമുള്ളചികിത്സ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതു മാത്രമാണ് പ്രമേഹത്തിനുള്ള ഒറ്റമൂലി. എല്ലാമാസവും കൃത്യമായ ദിവസങ്ങളില്‍ രക്തപരിശോധനയുമായി ഡോക്ടറെ കാണേണ്ടത് വളരെപ്രധാനമാണ.് സ്വയം ചികിത്സയും മരുന്നു കള്‍ സ്വയം തീരുമാനിക്കുന്നതും ഡോക്ടറെ കാണാതെ നേരിട്ട ്മരുന്നു വാങ്ങി കഴിക്കുന്നതും വളരെ അപകടമാണ.് ഓരാ രോഗിയിലും പ്രമേഹത്തിന്റെ രീതികളും സ്വഭാവവും അനുസരിച്ചാണ് മരുന്നുകള്‍ ഉപയോഗിക്കേണ്ടത്.
ആദ്യവര്‍ഷങ്ങളാണ് പ്രമേഹനിയന്ത്രണത്തിന്റെ അടിസ്ഥാനം.അതുകൊണ്ട ്തുടക്കത്തിലേ തന്നെ ഡോക്ടറെ സമീപിക്കുക.സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് ഡോക്ടറുമായി ആലോചിച്ച് ചികിത്സാച്ചെലവുകള്‍ ശാസ്ത്രീയമായിത്തന്നെ കുറയ്ക്കാവുന്നതാണ്. ഇല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍മൂലം ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടി വരുമ്പോള്‍ വളരെക്കൂടുതല്‍ പണം ചെലവാക്കേണ്ടിവരും.പ്രമേഹത്തെപ്പറ്റിയുള്ള ഏകദേശമായിട്ടുള്ള ഒരുഅവ ബോധംഎല്ലാ പ്രമേഹരോഗികളിലും അത്യാവശ്യമാണ്.
രോഗമെന്നു കേള്‍ക്കുമ്പോഴേ ഭയപ്പെടരുത്. അതിനെ എപ്രകാരം ഡീല്‍ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. പ്രമേഹമാണെന്നു കേള്‍ക്കുമ്പോഴെ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത ഇനി ഭക്ഷണം നിയന്ത്രിക്കണമല്ലോ എന്നാണ്. പ്രമേഹരോഗിയുടെ വീട്ടുകാര്‍ക്കും തലവേദന തുടങ്ങുകയായി. ഇനി വീട്ടില്‍ രണ്ടുതരം ഭക്ഷണം വയ്ക്കണമല്ലോ? എന്നാല്‍ ഈ രണ്ടു ചിന്തകളും തെറ്റാണെന്നാണ് കേരളത്തിലെ പ്രമഹരോഗവിദഗ്ധരുടെ അഭിപ്രായം. പ്രമേഹരോഗിക്ക് പ്രത്യേക ഡയറ്റ് എന്ന ചിന്ത തന്നെ മാറേണ്ടിയിരിക്കുന്നു എന്നവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ പ്രമേഹരോഗി കഴിക്കണമെന്നു ചിട്ടപ്പെടുത്തിയിരിക്കുന്ന ഭക്ഷണം തന്നെയാണ് എല്ലാവരും കഴിക്കേണ്ടത്. അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ള ഭക്ഷണം. അതാണ് ശരിക്കുള്ള ആരോഗ്യഭക്ഷണം. ഇങ്ങനെ പറയുന്നത!!ിന് മറ്റൊരു യുക്തി കൂടിയുണ്ട്. കേരളത്തില്‍ ആറ് ശതമാനം പേര്‍ (18,20 ലക്ഷം) പ്രമേഹബാധ!!ിതരാണ്. അത്രയും തന്നെ പേര്‍ പ്രമേഹപ!ൂര്‍വാവസ്ഥയിലുമാണ്. ശേഷ!ിക്കുന്നവര്‍ക്ക് പ്രമേഹം പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗം എന്നത് ആരോഗ്യകരമായ ഡയറ്റ് ശീലിക്കുക തന്നെയ!ാണ്.
പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായ ഭക്ഷണം തന്ന!െയാണ് പ്രധാന ഔഷധം. പ്രത്യ!േകിച്ച് പ്രമേഹപൂര്‍വ ഘട്ടത്തില്‍ ഉള്ളവര്‍ക്ക് ഇതേവരെ കഴിച്ച!ിരുന്ന ഭക്ഷണത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഗ്ലൂക്കോസ് നിരക്ക് സാധാരണ നിലയിലെത്തുന്ന!ുതു കാണാം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകളോ ഇന്‍സുലിനോ എന്നിവയെല്ലാം ചേരുന്നതാണ് പ്രമേഹചികിത്സ. മരുന്നിനൊപ്പം പ്രാധാന്യമ!ുണ്ട് ഭക്ഷണനിയന്ത്രണത്തിനും. വരുന്നിടത്തു വച്ചു കാണാം എന്ന മട്ടില്‍ ഭക്ഷണ നിയ!ന്ത്രണമൊന്നുമില്ലാതെ മുന്നോട്ടു പോകുന്ന പ്രമേഹരോഗികളില്‍ ഭാവിയില്‍ മറ്റു രോഗങ്ങള്‍ക്ക് (അമിതവണ്ണം, ഹൃദ്രോഗം പോലുള്ളവ) ഉള്ള സാധ്യത വളരെ കൂടുതലാണ്. തന്നെയുമല്ല പ്രമേഹചികിത്സയിലെ നിര്‍ണായകപടിയാണ് പ്രമേഹരോഗിയുടെ ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നത്. ഇതിന് ഭക്ഷണത്തില!ൂടെയെത്തുന്ന കാലറിയുടെ അളവ് നിയന്തിക്കുക തന്ന!െ വേണം. അതിന് എന്തൊക്കെ വേണമെന്നു നമുക്കു നോക്കാം.
പഞ്ചസാരയും കാലറ!ിയും
പ്രമേഹം വന്നാല്‍ പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. വിത്തൗട്ട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് പ്രമേഹരോഗിയുടെ തിരിച്ചറിയല്‍ അടയാളം തന്നെ. എന്നാല്‍ പ്രമേഹരോഗി മധുരം കഴിക്കരുതെന്ന് എവ!ിടെയും പറഞ്ഞിട്ടില്ല. ദിവസം 30 ഗ്രാം പഞ്ചസാര വരെ അനുവദനീയമാണ്. അതായത് ആറ് ടീസ്പ!ൂണ്‍ പഞ്ചസാര വരെ ദിവസം ഉപയോഗിക്കാം. പക്ഷേ കുഴപ്പം മറ്റൊന്നാണ്.
ആകെ കാലറിയുടെ അളവു ക്രമാതീതമായി കൂടരുത്. ഒരു ഗ്രാം പഞ്ചസാരയില്‍ ഏതാണ്ട് നാല് കാലറിയോളം ഊര്‍ജമുണ്ട്. 30 ഗ്രാം പഞ്ചസാര കഴിക്കുമ്പോള്‍ 120 കാലറിയോളം ഊര്‍ജം ശരീരത്തിലെത്തും ഈ 120 കാലറി ഊര്‍ജം ബാക്കി ഭക്ഷണത്തില്‍ നിന്നു കുറയ്ക്കാമെങ്കില്‍ പഞ്ചസാര കഴിക്കാം.
നാരുള്ള അന്നജം കഴിക്കാം
കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും നിയന്ത്രിതമായി വേണം ഉപയോഗിക്കാന്‍. ആകെ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ!് 4060 ശതമാനത്തിനുള്ളിലായിരിക്കണം.. അതിലും പ്രധാനം നാരുകള്‍ കൂടുതലുള്ള കാര്‍ബോഹൈഡ്ര!േറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കുകയെന്നതാണ്. അതായത് എളുപ്പം ദഹിക്കാതെ കെട്ടിക്കിടക്കുന്ന ഭക്ഷണം. തവിടുള്ള ധാന്യങ്ങളില്‍ നാരു കൂടുതലായിരിക്കും. അധികം സംസ്‌കരിക്കാത്ത ഗോതമ്പുപൊടി, നെല്ലു കുത്തിയ അരി എന്നിവ ഉദാഹരണം. പച്ചക്കറികളിലും പഴങ്ങളിലുമാണ് കൂട!ുതല്‍ നാരുകളുള്ളത്. ചുണ്ട്, വാഴപ്പിണ്ടി, ഇലക്കറികള്‍ എന്നിവയില്‍ ധാരാളം നാരുണ്ട്. രണ്ടു ഗുണങ്ങളാണ് ഇത്തരം ഭക്ഷണങ്ങള്‍ക്കുള്ളത്. എളുപ്പം വിശക്കില്ല, രക്തത്തിലെ പഞ്ചസാര നിരക്ക് പൊടുന്നനെ ഉയര്‍ത്തില്ല, നാരു നീക്കി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്ക് ഈ ഗുണമില്ല.
പലനേരമായി കഴിക്കുക
അളവു കുറച്ച് പല നേരമായി കഴിച്ചാല്‍ വിശപ്പിനെ പ്രതിരോധിക്കാം. മൂന്നു പ്രധാനഭക്ഷണവും രണ്ട് ഇടനേര ഭക്ഷണവും എന്ന രീതിയാണ് നല്ലത്. കൃത്യസമയത്തു കഴിക്കുകയും വേണം. എല്ലാത്തിനും ഉത്തമമാണ് ദിവസേന ഒരു മണിക്കൂര്‍ നേരത്തെ നടപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha