ചെറുക്കാം നമുക്ക് ഫ്‌ളൂറോസിസിനെ
![](https://www.malayalivartha.com/assets/coverphotos/w330/27320.jpg)
ഫ്‌ളൂറോസിസ് രോഗത്തിനെതിരെ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് എയിംസിലെ മുന്‍ പ്രൊഫസറും ഫ്‌ളൂറോസിസ് റിസര്‍ച്ച് ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. (പ്രൊഫ.) എ.കെ. സുശീല പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നടന്ന ഫ്‌ളൂറോസിസിനെപ്പറ്റിയുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. എ.കെ. സുശീല.
ഫ്‌ളൂറൈഡ് എന്ന പദാര്‍ത്ഥം ശരീരത്തില്‍ കൂടുന്നതു കാരണം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. സന്ധിവേദന, നടു വേദന, പല്ലുകള്‍ക്കുണ്ടാകുന്ന ക്ഷതം, തലച്ചോറിനെ ബാധിച്ച് ഓര്‍മ്മക്കുറവ്, ഗര്‍ഭിണികള്‍ക്ക് അനീമിയ എന്നിവയുണ്ടാവാം. സന്ധികള്‍ക്ക് കേടുപാടുണ്ടാകാനും പല്ലിന് മഞ്ഞ നിറമുണ്ടാകാനും ഇത് കാരണമാക്കും.
വെള്ളം, ഭക്ഷണം, ടൂത്ത് പേസ്റ്റ്, മരുന്നുകള്‍ എന്നിവയില്‍ ഫ്‌ളൂറൈഡ് ധാരാളമുണ്ട്. ചെറിയ അളവിലുള്ള ഫ്‌ളൂറൈഡ് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ കൂടിയാല്‍ ഇത് പുറന്തള്ളാന്‍ കഴിയില്ല. കുടിവെള്ളത്തില്‍ ഫ്‌ളൂറൈഡിന്റെ അളവ് 1 പി.പി.എമ്മില്‍ കൂടുതലാകുമ്പോഴാണ് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എല്ലുകളേയും പല്ലുകളേയുമാണ് ഈ രോഗം കൂടുതലും ബാധിക്കുന്നത്.
ഇന്ത്യയില്‍ രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഫ്‌ളൂറോസിസ് രോഗബാധിതര്‍ കൂടുതലാണ്. കേരളത്തില്‍ പാലക്കാട്, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലും തിരുവനന്തപുരം ജില്ലയിലെ വാമനാപുരത്തും ഫ്‌ളൂറൈഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
രക്തം, മൂത്രം, മുന്‍കൈയ്യുടെ എക്‌സ്‌റേ, കുടിവെള്ളം എന്നിങ്ങനെയുള്ള പരിശോധനകളിലൂടെ ഫ്‌ളൂറോസിസ് രോഗം കണ്ടെത്താം.
ഈ രോഗത്തിന്റെ വിവിധ വശങ്ങളാണ് തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ ചര്‍ച്ച ചെയ്തത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. എസ്. ശങ്കര്‍, ഡോ. ആര്‍. ഹീര, ഡോ. മുഹമ്മദ് സജീര്‍, ഡോ. കെ.ഇ. എലിസബത്ത്, ഡോ. തോമസ് ഐപ്പ്, ഡോ. സംഗീത മേനോന്‍, ഡോ. സാറ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha