ഇനി ആണുങ്ങൾ ഇല്ലാത്ത കാലം...പുരുഷവർഗം അപ്രത്യക്ഷമാകും, പുരുഷന്മാരുടെ 'വൈ' ക്രോമസോമിന്റെ നാശത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ, ശാസ്ത്രലോകം ആ വിലയിരുത്തലിലേക്ക്...!
പെൺഭ്രൂണഹത്യയും പെൺകുട്ടികൾ വേണ്ട, അല്ലെങ്കിൽ പെൺകുഞ്ഞുങ്ങൾ ഭാരമാണ് എന്നതരത്തിലുള്ള ചിന്താഗതിയും നമ്മുടെ നാട്ടിൽ ഉണ്ട്. കേരളത്തിൽ ഇത് അത്ര പരിചിതമല്ലെങ്കിലും ഉത്തരേന്ത്യ സംസ്ഥാനങ്ങളിൽ പെൺ ഭ്രൂണ ഹത്യ പതിവായിരുന്നു. ഇതോടെ ഇതിനെ നേരിടാൻ നിയമം കൊണ്ടുവന്നു. ലിംഗാനുപാതം മെച്ചപ്പെടുത്താൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.
അതിന്റെ ഫലമായി ആൺ കുട്ടികളെ അപേക്ഷിച്ച് ഇപ്പോൾ പെൺ കുട്ടികളുടെ എണ്ണം കൂടിവരികയാണ്. പെൺ ഭ്രൂണഹത്യതടയാനും ഇന്ത്യയിലെ കുറഞ്ഞുകൊണ്ടിരിക്കുന്ന ലിംഗാനുപാതം സംരക്ഷിക്കാനും നടപ്പിലാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ്, അല്ലെങ്കിൽ ഭ്രൂണ പരിശോധനാ നിരോധന നിയമം. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം ജനനത്തിന് മുൻപ് നടത്തുന്ന ലിംഗനിർണ്ണയം നിരോധിക്കുന്നു.
1990-കളുടെ ആദ്യ സമയത്ത് ഇന്ത്യയിൽ അൾട്രാസൗണ്ട് ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായപ്പോഴാണ് ഈ പ്രശ്നത്തിന്റെ ആരംഭം. ഇതിന് മുൻപ് കുടുംബങ്ങൾ ആൺകുട്ടി ഉണ്ടാകുന്നതുവരെ പ്രസവം തുടരുക എന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ അൾട്രാസൗണ്ട് ഉപകരണങ്ങൾ വ്യാപകമായതോടെ പെൺ ഭ്രൂണങ്ങളെ ഇല്ലാതെയാക്കുന്ന രീതിയ്ക്ക് പ്രചാരം ലഭിച്ചു. എന്നാൽ ഇനി വരാനിരിക്കുന്ന കാലത്ത് ആർക്കും ആൺകുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
പുരുഷന്മാരുടെ 'വൈ' ക്രോമസോമിന്റെ നാശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ വലിയ വെളിപ്പെടുത്തലാണ് ഇക്കാര്യത്തെ പറ്റി ചർച്ചയായിരിക്കുന്നത്. അത്തരമൊരു അവസ്ഥ മനുഷ്യ വംശനാശത്തിന്റെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.ഇത്തരമൊരു അവസ്ഥ മനുഷ്യ വംശനാശത്തിന്റെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ലിംഗഭേദം നിര്‍ണയിക്കുന്നത് വൈ ക്രോമസോമിന്റെ സാന്നിധ്യമാണ്. ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്. മനുഷ്യരിലെ ക്രോമസോം സംഖ്യ 46 ആണ്. സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്. സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.
ആരോഗ്യമുള്ള മനുഷ്യരുടെ ശരീരകോശത്തിൽ 46 ക്രോമസോമുകളുണ്ട്, ശുക്ലകോശങ്ങൾക്ക് 23 ക്രോമസോമുകൾ മാത്രമേയുള്ളൂ, അല്ലെങ്കിൽ സാധാരണ സംഖ്യയുടെ പകുതി. 23 ക്രോമസോമുകളുള്ള അണ്ഡവുമായി ഒരു ബീജകോശം ഒന്നിക്കുമ്പോൾ തത്ഫലമായുണ്ടാകുന്ന 46 ക്രോമസോമുകൾ സന്താനങ്ങളുടെ സവിശേഷതകളെ നിർണ്ണയിക്കുന്നു.
ഭാവിയിലെ കുട്ടിയുടെ ലിംഗം നിർണ്ണയിക്കുന്ന എക്സ് അല്ലെങ്കിൽ വൈ ക്രോമസോമും ബീജകോശങ്ങളിൽ അടങ്ങിയിരിക്കുന്നു . എന്നാല്‍ ഇപ്പോള്‍ ചില കാരണങ്ങളാല്‍ ഈ വൈ ക്രോമസോം മനുഷ്യരില്‍ കുറയുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് ഇത് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ്.
യഥാസമയം ഒരു പുതിയ ലൈംഗിക ജീന്‍ വികസിപ്പിച്ചില്ലെങ്കില്‍, മനുഷ്യര്‍ക്ക് വംശനാശം സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. എന്തായാലും ഇത് സംഭവിക്കാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തേക്കാം. അതേസമയം മനുഷ്യര്‍ ആ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എലികളുടെ രണ്ട് തലമുറയ്ക്ക് ഇതിനകം തന്നെ അവരുടെ വൈ ക്രോമസോം നഷ്ടപ്പെട്ടുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ ജീൻ വികസിപ്പിച്ചില്ലെങ്കിൽ മനുഷ്യർ ഈ ലോകത്തു നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ് .
നാഷനൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ പ്രബന്ധം സ്പൈനി ഏലി അങ്ങനെയാണ് പുതിയ പുരുഷ ക്രോമോസോമം വികസിപ്പിച്ചെടുത്തത് എന്ന് പറയുന്നുണ്ട്. ജീവജാലങ്ങൾ വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ കോശവിഭജനം നടക്കണം. കോശവിഭജനം നടക്കുമ്പോൾ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്കു ജനിതക പദാർത്ഥമായ ഡി എൻ എ തുല്യമായി വീതിക്കപ്പെടണം. ഇതിനു സഹായിക്കുന്ന ഘടകമാണ് ക്രോമോസോമുകൾ. മനുഷ്യരിൽ ക്രോമസോമുകളുടെ എണ്ണത്തിലോ ഘടനയിലോ വരുന്ന വ്യത്യാസം പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകാം.
https://www.facebook.com/Malayalivartha