ഉറക്കക്കുറവ് വൃക്കയെ ബാധിക്കും
ഉറക്കവുംസ്ഥിരമായ ഉറക്കക്കുറവ് വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ ബെര്‍ഗാം ആന്‍ഡ് വിമന്‍സ് ആസ്പത്രിയിലെ വിദഗ്ധരാണ് ഉറക്കമിളപ്പ് വൃക്കകളുടെ താളംതെറ്റിക്കുമെന്ന് കണ്ടെത്തിയത്.
ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ഉറക്കത്തിന് പ്രധാന പങ്കുണ്ട്. അതിനാല്‍ ഇതിലുണ്ടാകുന്ന കുറവ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന താളംതെറ്റിക്കും. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് വൃക്കകളെയാണ് പഠനത്തിന് നേതൃത്വം നല്‍കിയ സിയറന്‍ ജോസഫ് മാക്മുള്ളന്‍ പറഞ്ഞു.
പതിനൊന്ന് വര്‍ഷത്തിനിടെ 4,238 പേരുടെ ഉറക്കവും വൃക്കകളുടെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധമാണ് സംഘം പഠിച്ചത്.
ദിവസേന അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന സ്ത്രീകളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ 65 ശതമാനം വരെ കുറവ് സംഭവിക്കുന്നതായി മാക്മുള്ളന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha