എച്ച്‌ഐവിയും എയ്ഡ്‌സും
എച്ച്‌ഐവി എന്നാല്‍ ഒരു വൈറസും എയ്ഡ്‌സ് എന്നത് ഒരു അവസ്ഥയുമാണ്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡഫിഷ്യന്‍സി വൈറസ് പേരു പോലെ തന്നെ ഒരു വൈറസ് ആണ്. അത് മനുഷ്യ ശരീരത്തെ ആക്രമിച്ച് പ്രതിരോധ ശേഷി ഇല്ലാതാക്കുന്നു.ഇത് മറ്റ് രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാന്‍ കാരണമാകുന്നു. അക്വര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം അഥവാ എയ്ഡ്‌സ് എന്നത് ഒരു രോഗാവസ്ഥയാണ്., എച്ച് ഐവി ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നശിച്ച അവസ്ഥയാണ് എയ്ഡ്‌സ്
എച്ച്‌ഐവി ബാധിച്ച എല്ലാവര്‍ക്കും എയ്്ഡ്‌സ് ഉണ്ടാവണമെന്നില്ല. എച്ച് ഐവി ബാധിച്ച ഒരാളുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണമായും നീ്ക്കം ചെയ്യാനാവില്ല, എ്ച്ച് ഐവി ബാധ ഇനി ഒരിക്കലും രക്ഷപ്പെടുത്താനാവില്ല എന്ന അവസ്ഥയിലേക്കും എത്തിച്ചേരാറുണ്ട്. എന്നാല്‍ വൈറസ് ബാധിച്ച ഉടനെ ചികിത്സ തേടുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കാതെ തടയാനാകും. കൃത്യമായ മരുന്നുകളിലൂടെ എച്ച് ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുമാകും. എല്ലാ എച്ച് ഐവി ബാധിതരും എയ്ഡ്‌സ് രോഗികളല്ല മറിച്ച് എല്ലാ എയ്ഡ് രോഗികളും എച്ച്‌ഐവിബാധിതരാണ്.
എച്ച്‌ഐവി ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരും എന്നാല്‍ എയ്ഡ്‌സ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും , രക്തദാനവും, വൈറസ് സാന്നിധ്യമുള്ള സൂചിയുടെ ഉപയോഗവുമെല്ലാം എച്ച്‌ഐവി ബാധി്കാന്‍ ഇടയാക്കും. എച്ച്‌ഐവി ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം ബാധിക്കാം.
എച്ച് ഐവി ബാധ ചെറിയ പരിശോധനയിലൂടെ തന്നെ തിരിച്ചറിയാനാകും. ഇതിനെ പ്രതിരോധിക്കാന്‍ ശരീരം ആന്റീ ബോഡീസ് ഉണ്ടാക്കുമെന്നതിനാല്‍ എച്ച്‌ഐവി ബാധയുണ്ടെയെന്ന് അറിയാന്‍ രക്തത്തിലെയും ഉമിനീരിലെയും ഈ ആന്റീ ബോഡീസിന്റെ സാന്നിധ്യം മാത്രം മതി. എന്നാല്‍
എയ്ഡ്‌സ് പരിശോധി്ച്ച് കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. ഹ്യൂമന്‍ ഇ്മ്മ്യൂണോ ഡഫിഷ്യന്‍സി വൈറസ് ശരീരത്തിന്റെ പ്രതിരോധശേഷി വല്ലാതെ ഇല്ലാതാക്കി മാറ്റി ഒരു പ്രത്യേക അവസ്ഥയിലെത്തുമ്പോഴാണ് അത് എയ്ഡ്‌സ് ആയി മാറുന്നത്. പ്രതിരോധ കോശങ്ങളുടെ എണ്ണം സംബന്ധിച്ച് നടക്കുന്ന പരിശോധന സിഡി4 സെല്‍സിലൂടെയാണ് എയ്ഡ്‌സ് ഉണ്ടോ ഇല്ലയോ എന്ന്് വ്യക്തമാകുക.
എച്ച്‌ഐവിക്ക് എല്ലായ്‌പ്പോഴും പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകില്ല. എച്ച്‌ഐവി ബാധിച്ച് രണ്ടോ നാലോ ആഴ്ചക്കകം രോഗിക്ക് പനി പോലുള്ള ലക്ഷണങ്ങള്‍ വരാം,. പക്ഷേ പനി സാധാരണമായതിനാല്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. അങ്ങനെ രോഗം മൂര്‍ച്ഛിക്കുമ്പോഴായിരിക്കും ഇത് തിരിച്ചറിയുന്നത്. വര്‍ഷങ്ങളോളം എച്ച്‌ഐവി ബാധിച്ച് നടന്നതിന് ശേഷം മാത്രം എയ്ഡ്‌സ് എന്ന് ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷം മാത്രമാണ് പലരും അറിയുന്നത്.
തുടര്‍ച്ചയായുള്ള വിട്ടു മാറാത്ത പനി, ഭാരം കുറയല്‍, രാത്രിയിലെ വിയര്‍ക്കലും അസ്വസ്ഥതയും, ലൈംഗിക അവയവങ്ങളിലും വായിലും ഉണ്ടാകുന്ന വ്രണങ്ങള്‍, ആഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന അതിസാരം എന്നിവ വളരെയേറെ സൂക്ഷിക്കേണ്ടതാണ്.
കൃത്യമായ ചികിത്സയിലൂടെ എച്ച്‌ഐവി ബാധിച്ചയാളെ എയ്ഡ്‌സ് പിടിപെടാതെ സംരക്ഷിക്കാനാവും എച്ച്‌ഐവി ബാധിച്ച വ്യ്ക്തിയുടെ ജീവിത കാലം കുറയുമെന്ന അവസ്ഥയില്ല. എച്ച് ഐവി , എയ്ഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അപകടത്തിലാവുക. എയ്ഡ് എന്ന അവസ്ഥയില്‍ പ്രതിരോധ സംവിധാനത്തിന് ഉണ്ടായ കേടുപാടുകള്‍ ഒരിക്കലും മാറ്റാന്‍ സാധിക്കില്ല. എച്ച്‌ഐവി വൈറസ് ബാധിക്കപ്പെട്ടവര്‍ക്ക് ചികിത്സയിലൂടെ എയ്ഡ്‌സ് എന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പടാനുള്ള സാഹചര്യവുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha