ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത കൂടുതൽ; വായ്പ്പുണ്ണ് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ നിങ്ങൾ ? വീട്ടിലെ ഈ സാധനങ്ങൾ കൊണ്ട് പ്രതിവിധി തേടാം
ആരോഗ്യ പ്രശ്‌നങ്ങളിൽ വളരെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗമാണ് വായ്പ്പുണ്ണ്. ഇതൊരു നിസ്സാര രോഗമാണെന്ന് പറയുമെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് വലിയ തടസം സൃഷ്ടിക്കുന്നതാണ്. മാത്രമല്ല ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും വായ്പ്പുണ്ണുള്ള ഭാഗത്ത് അനുഭവപ്പെടും.
ഇതിനു കാരണമായി പറയുന്നത് ഇരുമ്പിന്റെ കുറവ്, വിറ്റാമിൻ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. എന്നാൽ ഇതാ വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വിദ്യകൾ. മാത്രമല്ല ഇതേസമയം മാനസിക സംഘര്‍ഷം വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. മലബന്ധവും വയറ്റില്‍ മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതും പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകുന്നു.
വായ്പ്പുണ്ണ് വരുന്നവർ നല്ല പുളിയുള്ള മോര് കവിള്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഇതിലൂടെ വായ്പ്പുണ്ണ് പെട്ടെന്ന് മാറാന്‍ സഹായിക്കുകയും, കൂടാതെ മോരില്‍ അല്‍പ്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. അതുപോലെ തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇതുവഴി ഈർപ്പം നൽകുകയും വായ വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു. മാത്രമല്ല വായ്പ്പുണ്ണിന്റെ മുകളിൽ അല്‍പ്പം തേൻ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്.
അതേസമയം തന്നെ ബേക്കിംഗ് സോഡയും വളരെ ഉത്തമമാണ്. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. കൂടാതെ മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. കുറച്ച് ബേക്കിംഗ് സോഡ വെള്ളത്തില്‍ നല്ല പോലെ കലര്‍ത്തി ദിവസവും മൂന്ന് നാല് നേരം വീതം വായ കഴുകുക. ഇതിലൂടെ വായ്പ്പുണ്ണ് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
https://www.facebook.com/Malayalivartha