അണുബാധ കണ്ടെത്താന്‍ നിറം മാറുന്ന സ്റ്റിക്കര്‍
അണുബാധ ഉണ്ടെങ്കില്‍ നിറം മാറുന്നതരം സ്റ്റിക്കര്‍ കണ്ടെത്തിയിരിക്കുകയാണ് ബാത്ത് സര്‍വകലാശാലയിലെ ഗവേഷകര്‍. ഇത് അണുബാധ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയുന്നതിനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പൊള്ളല്‍ കാരണം ഉണ്ടായ മുറിവുകളിലെ അണുബാധ കണ്ടെത്താനാണ് ഇവ കൂടുതല്‍ സഹായകരമാകുന്നത്. കുട്ടികളില്‍ രോഗപ്രതിരോധശേഷി കുറവായതിനാല്‍ അണുബാധക്കുള്ള സാധ്യത കൂടുതലാണെന്നും അവ നേരത്തെ തന്നെ കണ്ടെത്താന്‍ ഈ സ്റ്റിക്കര്‍ സഹായിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ബാക്ടീരിയ പുറന്തള്ളുന്ന ടോക്‌സിനുമായി പ്രവര്‍ത്തിച്ചു സ്റ്റിക്കറിനുള്ളിലെ ഡൈ നിറം മാറുകയാണ് ചെയ്യുന്നത്. അണുബാധ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ മുന്‍കരുതലായി ആന്റി ബയോട്ടിക്ക് നല്കുന്ന പ്രവണത മരുന്നിനോട് പ്രതിരോധമുള്ള ബാക്ടീരിയ ഉണ്ടാകുന്നതിനു കാരണമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha