ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്
നമുക്ക് അത്ര പരിചിതമല്ലാത്ത പഴങ്ങളുടെ ഗണത്തിലാണ് ഡ്രാഗണ്‍ഫ്രൂട്ട്. കുറച്ച് കാലങ്ങളായി ഡ്രാഗണ്‍ഫ്രൂട്ടിന് നമ്മുടെ നാട്ടിലും പ്രചാരം ഏറിവരുന്നുണ്ട്. എന്നിരുന്നാലും ഇതിന്റെ ഗുണങ്ങള്‍ പുര്‍ണ്ണമായി പലര്‍ക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളില്‍ വെള്ളനിറത്തിലുള്ള കാമ്പും കാറുത്തചെറിയ അരികളുമാണ് ഉള്ളത്. അരിയും കാമ്പും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ഈ പഴത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കുറവാണ് ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
നാരുകളാല്‍ സമ്പന്നമായ ഡ്രാഗണ്‍ഫ്രൂട്ട് രക്തസമ്മര്‍ദ്ദം കുറയ്ക്കും.
ആന്റെി ഓക്‌സിഡന്റെുകളാല്‍ സമ്പന്നമായതിനാല്‍ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു. ഒപ്പം ചര്‍മ്മത്തിന് നിത്യയൗവ്വനം നല്‍കുന്നു.
എല്ലാസൗന്ദര്യ പ്രശ്‌നങ്ങളുടെയും സ്വഭാവിക പരിഹാരം ഇതില്‍ അടങ്ങീരിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നതിലുടെ സൗന്ദര്യം സംരക്ഷിക്കാന്‍ കഴിയും.
മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന പാടുകള്‍ക്കും മികച്ച പരിഹാരം ഡ്രാഗണ്‍ഫ്രൂട്ട് ഫേസ്പായ്ക്ക് നല്‍കും.
ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കും.
വിറ്റാമിന്‍സി യാല്‍ സമ്പന്നമായ ഡ്രാഗണ്‍ഫ്രൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഒപ്പം ആരോഗ്യവും വര്‍ധിപ്പിക്കും.
സ്ഥിരമായി കഴിക്കുന്നത് പ്രമേഹരോഗത്തെ ചെറുക്കാന്‍ സഹായിക്കും.
ഡ്രാഗണ്‍ഫ്രൂട്ടിന്റെ നീര് മുടിയിലും തലയോട്ടിയില്‍ പുരട്ടുന്നത് മുടി യുടെ ആരോഗ്യം വര്‍ധിപ്പിക്കും. ഒപ്പം മുടിയ്ക്ക് മൃദുലതയും നല്‍കും.
വാതമുള്ളവര്‍ കഴിച്ചാല്‍ രോഗം കുറയാനും ഊര്‍ജം വര്‍ധിക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ മൃദുലത വര്‍ധിപ്പിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha