കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ കാരറ്റ്
ആരോഗ്യ ജീവിതത്തിന് ആവശ്യമായ വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്. 100 ഗ്രാം കാരറ്റില്‍ 7.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീന്‍, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാല്‍സ്യം, 0.6 മില്ലിഗ്രാം ഇരുമ്പ്, 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകള്‍, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ബയോട്ടിന്‍, പൊട്ടാസ്യം, തയാമിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനെ ശരീരം വിറ്റാമിന്‍ എ ആയി മാറ്റുന്നു. വിറ്റാമിന്‍ എ നിശാന്ധത പ്രതിരോധിക്കുന്നു. മുലപ്പാലിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു.മുടി, നഖം എന്നിവയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.
ദിവസവും കാരറ്റ് കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു ഫലപ്രദം.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടീന്‍ എന്ന ആന്റി ഓക്‌സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു. കാരറ്റ്ജ്യൂസ് ശീലമാക്കാം. ശരീരത്തെ അണുബാധയില്‍ നിന്നു പ്രതിരോധിക്കുന്നു. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനു സഹായകം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയില്‍ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്റെ ആരോഗ്യത്തിനു സഹായകം. അമിതവണ്ണം കുറയ്ക്കാന്‍ സഹായകം. രക്തദൂഷ്യം കുറയ്ക്കുന്നതിനു ഫലപ്രദം. തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം. സ്‌ട്രോക്, ഹൃദയരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു.
ലൈംഗികക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വന്ധ്യത കുറയ്ക്കുന്നു. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കുറയ്ക്കാന്‍ കാരറ്റ്ഫലപ്രദം. ചര്‍മസൗന്ദര്യത്തിനു കാരറ്റ് ജ്യൂസ് ഗുണപ്രദം
https://www.facebook.com/Malayalivartha