ബി.പി കുറഞ്ഞാൽ ഇനി നിയന്ത്രിക്കണം; പ്രതിവിധി ഈ ഭക്ഷണത്തിലുണ്ട്....
രക്തസമ്മര്‍ദ്ദം സാധാരണ പരിധിയേക്കാള്‍ കുറയുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ അപകടകരമാണ്. തലകറക്കം, ബലഹീനത, ഓക്കാനം, കാഴ്ച മങ്ങല്‍ എന്നിവയാണ് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍. നിര്‍ജ്ജലീകരണം, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, അമിതമായ വ്യായാമം, വിളര്‍ച്ച, സമ്മര്‍ദ്ദം, തൈറോയ്ഡ്, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, രക്തനഷ്ടം എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ഹൈപ്പോടെന്‍ഷന്‍ വരാം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പ്രമേഹവും മൂലവും ഇത് സംഭവിക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും രക്തസമ്മര്‍ദ്ദത്തെയും സ്വാധീനിക്കുന്നതില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൈപ്പോടെന്‍ഷന്‍ രോഗികള്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില മികച്ച ഭക്ഷണങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കണം...
കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ പഞ്ചസാര കഴിക്കുന്നത് രക്തസമ്മര്‍ദ്ദ അളവ് ഉടനടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമോ ഹൈപ്പോടെന്‍ഷനോ ഉള്ള ഒരു വ്യക്തി രക്തസമ്മര്‍ദ്ദത്തിന്റെ അളവ് സന്തുലിതമാക്കുന്നതിന് പഞ്ചസാരയോ പഞ്ചസാരയോ ഉള്ള ഭക്ഷണങ്ങളോ കഴിക്കണം. പഞ്ചസാര യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് രക്തക്കുഴലുകളുടെ സങ്കോചത്തിലേക്ക് നയിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കഫീന്‍ വളരെയേറെ ഗുണം ചെയ്യും. ഹൈപ്പോടെന്‍ഷന്‍ രോഗികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കാപ്പി ഫലപ്രദമാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉടനടി വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് പെട്ടെന്ന് ആര്‍ക്കെങ്കിലും ലോ ബിപി വന്നാല്‍ അവര്‍ക്ക് കട്ടന്‍ കാപ്പി കൊടുക്കണം. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്താല്‍, ഒരു കപ്പ് കാപ്പിയോ ചായയോ നല്‍കുക. ഇത് ഹൃദയത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ അവരുടെ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കണം. അതേസമയം ഹൈപ്പോടെന്‍ഷന്‍ ഉള്ള ആളുകള്‍ക്ക് അങ്ങനെയല്ല. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അവര്‍ കഴിക്കണം. ഉപ്പിന്റെ സമ്പന്നമായ ഉറവിടമാണ് പനീര്‍. സാലഡ്, കറി, സാന്‍ഡ്വിച്ച് തുടങ്ങി പനീര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ചിക്കന്‍, സാല്‍മണ്‍, ട്യൂണ എന്നിവ ഹൈപ്പോടെന്‍ഷന്‍ രോഗികള്‍ അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. കുറഞ്ഞ രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
രക്തത്തിന്റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയുന്നതിനും ഇടയാക്കും. അതിനാല്‍ നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം അല്ലെങ്കില്‍ പൊട്ടാസ്യം അടങ്ങിയ തേങ്ങാവെള്ളം പോലുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുക. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് മിക്ക ആരോഗ്യ വിദഗ്ധരും പറയുന്നത്. ഉയര്‍ന്ന ജലാംശമുള്ള തണ്ണിമത്തന്‍, മുന്തിരി തുടങ്ങിയ പഴങ്ങളും കഴിക്കുക.
രക്തസമ്മര്‍ദ്ദം കുറയുന്നവര്‍ക്കും രക്തത്തിലെ പഞ്ചസാര കുറയുന്നവര്‍ക്കും പെട്ടെന്നുള്ള പരിഹാരമാണ് മുന്തിരി ജ്യൂസ്. മികച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ജ്യൂസുകളില്‍ ഒന്നാണിത്. ഹൈപ്പോടെന്‍ഷന്‍ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്തിക്കാന്‍ ഇത് സഹായിക്കും.
https://www.facebook.com/Malayalivartha