ത്വക്കിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പി
ത്വക്കിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പിക്ക് കഴിയുമെന്നാണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ ഗവേഷണം തെളിയിക്കുന്നത് .വര്‍ഷങ്ങളായി കാപ്പി കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
ദിവസേന നാല് കപ്പിലധികം കാപ്പി കുടിക്കുന്നവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാവാനുളള സാധ്യത തന്നെ വളരെയധികം കുറഞ്ഞിരിക്കുന്നു എന്നാണ് പഠന റിപ്പോര്‍ട്ട്. കാപ്പി കുടിക്കുന്നത് മൂലം കാര്യമായ ഗുണഫലങ്ങളില്ലെന്ന ധാരണയെ തന്നെ തിരുത്തുന്നതാണ് പുതിയ പഠനം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോല്‍സ്, കഫീന്‍ എന്നിവയാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ബി വിറ്റാമിനുകളും ത്വക്കില്‍ ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കാന്‍ ഏറെ പര്യാപ്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha