തടികുറയ്ക്കാൻ സുബി ചെയ്തത് മരണത്തിന് കാരണമായോ? ഒരു ഡോക്ടറുടെ സജഷനും സ്വീകരിക്കാതെ സ്വയം അത് ചെയ്തു, തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഒരു വീഡിയോയിലൂടെ താരം തുറന്ന് പറഞ്ഞത്...!
പ്രശസ്ത സിനിമ നടിയും അവതാരകയുമായ സുബി സുരേഷ് മരിച്ചെന്നറിഞ്ഞ ഷോക്കിലാണ് മലയാളികൾ. മിമിക്രിയും കോമഡി പരിപാടികളുമെല്ലാം ആയി ഒരു കൊച്ചു കുട്ടിയെ പോലെ പ്രസരിപ്പുള്ള ആളായിരുന്നു സുബി .. ഒരുസമയത്ത് മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടക്കം കാത്തിരുന്നു കണ്ട സൂര്യ ടിവിയിലെ ‘കുട്ടിപ്പട്ടാളം’ എന്ന പരമ്പരയുടെ നട്ടെല്ലും സുബിയായിരുന്നു. കുട്ടികളോട് കൂട്ടുകൂടി, അവരുടെ കുഞ്ഞുകുഞ്ഞുവിശേഷങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടിക്കൂട്ടത്തിലൊരാളായി സുബിയും മാറിയ ആ പ്രോഗ്രാമിന് വലിയ ആരാധകവൃന്ദമുണ്ടായി.
വിമർശകർ പോലും അംഗീകരിച്ചു കൊടുത്ത ഒന്നായിരുന്നു, കുട്ടികളുമായി ഇടപെടാനും ഞൊടിയിടയിൽ അവരിലൊരാളായി മാറാനുമുള്ള സുബിയുടെ കഴിവ്. പൊതുവെ അധികം സംസാരിക്കാത്ത, നാണത്തോടെയിരിക്കുന്ന കുട്ടികൾ പോലും സുബിയോട് വാതോരാതെ സംസാരിക്കുന്നത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. കുട്ടികളെ വളരെയെളുപ്പത്തിൽ തന്നെ കയ്യിലെടുക്കാൻ സുബിയ്ക്കു സാധിച്ചിരുന്നു.അവരിലൊരാളായി ചേരാനുള്ള സുബിയുടെ കുട്ടിത്തം നമുക്കെല്ലാം ഇഷ്ടമായിരുന്നു ...
പക്ഷെ സ്ത്രീകൾക്ക് സ്വതേയുള്ള അമിത സൗന്ദര്യബോധമാണ് സുബിയുടെ ജീവിതം കവർന്നെടുത്തത് .. കുറച്ചു തടിച്ച സതീരപ്രകൃതിയായിരുന്നു സുബിയുടേത് ..പക്ഷെ പെട്ടെന്നൊരു ദിവസം സുബി തടി കുറച്ച് വന്നത് വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. അന്ന് എന്തെങ്കിലും അസുഖം വന്നോ എന്ന് ചോദിച്ചവരോട്, എനിക്കൊരു അസുഖവും ഇല്ല, കഷ്ടപ്പെട്ട് വണ്ണം കുറച്ചതാണ് എന്ന് സുബി പറഞ്ഞു. തൈറോയിഡിന്റെ പ്രശ്‌നവും പിസിഒഡിയും മാത്രമേ അപ്പോള്‍ സുബിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഷുഗറോ കൊളസ്‌ട്രോളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് മരണം വരെ കൊണ്ടെത്തിച്ചത് എന്നറിഞ്ഞാൽ നിങ്ങളും ഞെട്ടും .കാരണം നമ്മിൽ പലരും തടികുറയ്ക്കാനായി ചെയ്യുന്നത് ഇത് തന്നെയാണ്
ഒരു ഡോക്ടറുടെ സജഷനും സ്വീകരിക്കാതെ തന്റെ ഇഷ്ടത്തിന് തന്നെ ഒരു ഡയറ്റ് പ്ലാന്‍ ഉണ്ടാക്കുകയായിരുന്നു എന്ന് സുബി തന്റെ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. വെള്ളം ധാരാളം കുടിയ്ക്കും. ബ്രേക്ക് ഫാസ്റ്റിന് ഒരു ഗോതമ്പ് ദോശ, ഉച്ചയ്ക്ക് ഒരു ചപ്പാത്തി, രാത്രി കുറച്ച് വെജിറ്റബിള്‍സോ ഫ്രൂട്‌സോ മാത്രമാണ് സുബി കഴിച്ചിരുന്നത്. പിന്നെ നന്നായി എക്‌സൈസും ചെയ്തു.അത് കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ കൊവിഡിന് ശേഷമാണ് സുബിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരന്തരമായി നേരിടേണ്ടി വന്നത്. തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഒരു വീഡിയോയിലൂടെ സുബി തന്നെയാണ് തുറന്ന് പറഞ്ഞത്.
തൈറോഡിന്റെ മെഡിസിന്‍സ് ഒന്നും കൃത്യമായി എടുക്കാറില്ല. അതിനിടയില്‍ പാന്‍ക്രിയാസില്‍ കല്ല് വന്നു. അതിനും ഡോക്ടറെ കണ്ടുവെങ്കിലും മരുന്ന് കൃത്യമായി കഴിച്ചില്ല. കൊവിഡിന് ശേഷം ഒരുപാട് പ്രോഗ്രാമുകള്‍ വന്നപ്പോള്‍ ആര്‍ത്തിയോടെ കിട്ടിയ അവസരങ്ങളെല്ലാം ചെയ്യാനുള്ള ഓട്ടമായിരുന്നു ... . അത് കാരണം ഭക്ഷണവും ഉറക്കവും ഒന്നും ഇല്ലാതെ അതിന് പിന്നാലെ പോയി. ഈ ശീലം കാരണം ആണ് സുബിയ്ക്ക് അസുഖങ്ങള്‍ മൂര്‍ച്ഛിച്ചത്. ഭക്ഷണം സമയത്ത് കഴിക്കാത്തതിനാല്‍ ഗ്യാസ്ട്രിക് പ്രോബ്ലം വന്നു. അതിന് പുറമെ ശരീരത്തില്‍ ആവശ്യത്തിനുള്ള മരുന്നും വെള്ളവും ആഹാരവും എത്താത്തിനാല്‍ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാ കുറഞ്ഞു.
ശരീരത്തില്‍ ആവശ്യത്തിനുള്ള മരുന്നും വെള്ളവും ആഹാരവും എത്താത്തിനാല്‍ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാ കുറഞ്ഞു. കടുത്ത ശരീര വേദന കാരണം ആശുപത്രിയില്‍ പത്ത് ദിവസത്തോളം അഡ്മിറ്റ് ആയിരുന്നു സുബി. എന്നിട്ടും സുബി പഠിച്ചില്ല. തീരെ വയ്യാതെ ആശുപത്രിയില്‍ കിടന്ന് വന്നതിന് ശേഷം ഇനി താന്‍ നന്നാവും എന്നും മരുന്നു ഭക്ഷണവും കഴിക്കും എന്നും മാസങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച വീഡിയോയില്‍ സുബി പറഞ്ഞിരുന്നു. പക്ഷെ എന്നിട്ടും സുബി ശ്രദ്ധിച്ചില്ല. കാനഡയില്‍ ഒരു ഷോ കഴിഞ്ഞ് വന്നപ്പോള്‍ മഞ്ഞപ്പിത്തം ബാധിച്ചു. അതോടെ കരള്‍ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
കരള്‍ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയാക്കി, ഡോണറെയും കണ്ടെത്തി. പക്ഷെ അപ്പോഴേക്കും അസുഖം ലെന്‍സിനെയും ഹാര്‍ട്ടിനെയും എല്ലാം ബാധിച്ചു. പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്ന സുബി പിന്നീട് ഐസിയുവിലേക്ക് മാറ്റപ്പെട്ടു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. ഇത്തിരി തടിവെച്ചല്ലോ എന്ന് ആരെങ്കിലും ഒരു കുശലാന്വേഷണം പറഞ്ഞാൽ അപ്പോൾ മുതൽ പട്ടിണി കിടക്കുന്നവരും സ്വന്തമായി ഡയറ്റ് പ്ലാൻ ഉണ്ടാക്കുന്നവരും മനസ്സിലാക്കൂ .ഒരിക്കലും ഇത്തരം തെറ്റുകൾ ചെയ്ത പ്രിയപ്പെട്ടവർക്ക് വേദന ഉണ്ടാക്കരുത്.
https://www.facebook.com/Malayalivartha