കലാഭവൻ മണിയ്ക്കും സുബി സുരേഷിനും ഒരേ രോഗം ..ഇവരെ മരണത്തിലേയ്ക്ക് തള്ളിവിട്ടത് ഇത് ..കരൾ തകർന്ന് സുബി മരിക്കാൻ കാരണം ഞെട്ടിക്കുന്നത്
പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്..ഒരേസമയം, കുട്ടികളുടെയും യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായിരുന്നു സുബി. . മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആണ് സുബി..ഇത് പോലെ കരൾ രോഗം കാരണം അകാലത്തിൽ പൊതിഞ്ഞ ഒരു കോമഡി ആർട്ടിസ്റ്റ് ആയിരുന്നു കലാഭവൻ മണി... എന്തായിരുന്നു ഇത്ര പെട്ടെന്ന് ഇവർ മരിക്കാൻ കാരണം ? അത് ജീവിതചര്യ തന്നെയാണ് . കലാഭവൻ മണിയുടെ കാര്യത്തിൽ കരൾ രോഗത്തിന് കാരണം അമിത മദ്യപാനം ആണ് ... എന്നാൽ സുബിയുടെ കാര്യത്തിൽ ഭക്ഷണം കഴിക്കാത്തതും മരണ കാരണമായി
കരളിന് ബാധിച്ച രോഗമാണ് സുബിയെ തളർത്തിയത്. വിവാഹം ഏകദേശം ഉറപ്പിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിത വേർപാട്. 17 വയസ് മുതൽ മലയാള സിനിമ-സിനി മേഖലയിൽ സജീവമായിരുന്ന സുബി അവിവാഹിതയായി കുടുംബത്തോടൊപ്പം ജീവിത ചിലവഴിക്കുകയായിരുന്നു. അടുത്തിടെ ഫ്ളവേഴ്സ് ടിവിയുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുവെയായിരുന്ന സുബി താൻ വിവാഹിതയാകാൻ പോകുകയാണെന്ന് വെളിപ്പെടുത്തിയത്. പ്രതിശ്രുത വരനായ രാഹുലിനെ ചാനലിന്റെ പരിപാടിക്കിടെ പരിചയപ്പെടുത്തുന്നമുണ്ട് സുബി. ഫെബ്രുവരി മാർച്ചോടെ വിവാഹിതാരാകൻ തയ്യാറെടുക്കുകയാണെന്നാണ് അന്ന് പരിപാടിക്കിടെ അറിയിച്ചിരുന്നത്
സിനിമാല എന്ന പരുപാടിയിലൂടെയാണ് സുബി കേരളക്കരയുടെ മനസിലേക്ക് ഇടിച്ച് കയറിയത്. സൂര്യ ടിവിയിലെ ‘കുട്ടിപ്പട്ടാളം’ എന്ന പരമ്പരയുടെ നട്ടെല്ലും സുബിയായിരുന്നു.. തിരക്കേറിയ സെലിബ്രിറ്റി ജീവിതത്തിൽ പലരുടെയും ഭക്ഷണം വ്യായാമം എന്നിവയെല്ലാം ക്രമം തെറ്റുന്നു ... ചിലപ്പോൾ ആഘോഷങ്ങൾക്ക് വേണ്ടി ,അല്ലെങ്കിൽ അമിതമായ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി .. ജിമ്മിൽ അധിക വ്യായാമത്തെ തുടർന്ന് മരിച്ച പുനീത് കുമാർ, ശബരി എന്നിവരെല്ലാം ഉദാഹരണമാണ്
അമിതമദ്യപാനവും വൈറല്‍ ഹെപ്പറ്റൈറ്റിസുമാണ് പലപ്പോഴുംകരള്‍ രോഗത്തിലേക്ക് വഴിവെയ്ക്കുന്നത്. ഇതുകൂടാതെ നമ്മുടെ ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കും
ഇവിടെ സുബിയുടെ കാര്യത്തിൽ കരൾ മാറ്റിവെക്കാൻ വൈകി എന്നതരത്തിൽ അഭിപ്രയങ്ങൾ വരുന്നുണ്ട് . എന്നാൽ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ മറ്റ് ചികിത്സകളൊന്നും ഫലിക്കാതെ വരികയും അതേസമയം കരൾ മാറ്റിവെച്ചാൽ രോഗി രക്ഷപ്പെടുമെന്ന് ഉറപ്പുള്ളതുമായ അവസരത്തിൽ മാത്രം ചെയ്യുന്ന ഒന്നാണ് ..
മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നോ നമ്മുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന ജീവദാതാവില്‍ നിന്നോ കരള്‍ സ്വീകരിക്കാം. കരള്‍ രോഗിയ്ക്കും കരള്‍ ദാതാവിനും ഒരേ സമയമായിരിക്കും ശസ്ത്രക്രിയ. കരള്‍ പുറത്തെടുത്ത് ആറുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം എന്നതാണ്..ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നുള്ള കരൾ മാറ്റ ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാണ് . ഇവിടെ സുബിയ്ക്ക് ബന്ധു തന്നെയാണ് കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നത്
സിറോസിസ് രോഗം വര്‍ഷങ്ങളോളം നിശ്ശബ്ദാവസ്ഥയില്‍ നിലകൊള്ളുകയും പിന്നീട് കുറേശ്ശെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യും. കാലിലെ നീരും ക്ഷീണവുമൊക്കെയാണ് ആദ്യ ലക്ഷണങ്ങള്‍. ക്രമേണ വയറ്റിലേക്ക് വെള്ളം നിറയുക, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുക, കരള്‍ പ്രഷര്‍ വര്‍ധിച്ച് രക്തം ഛര്‍ദിക്കുക തുടങ്ങിയ അവസാനഘട്ട ലക്ഷണങ്ങളിലെത്തിനില്‍ക്കും. ഈ ഘട്ടത്തില്‍ മരുന്നുചികിത്സ ഫലപ്രദമല്ല. ഈ അവസ്ഥയിലാണ് കരള്‍ മാറ്റിവയ്ക്കല്‍ നിര്‍ദേശിക്കുക.
കരള്‍ മാറ്റിവയ്ക്കലിന് മുന്‍പ് രണ്ട് ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്.
കരള്‍മാറ്റ ശസ്ത്രക്രിയ അനിവാര്യമായ ഘട്ടത്തിലാണോ രോഗാവസ്ഥ? അതോ മരുന്നുചികിത്സയുമായി മുന്നോട്ടുപോകാന്‍ സാധ്യമാണോ?
കരള്‍ മാറ്റിവെച്ചാലും വിജയശതമാനം കുറവായേക്കാം എന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും ഘടകങ്ങള്‍ രോഗിയിലോ രോഗാവസ്ഥയിലോ ഉണ്ടോ?
ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം മെല്‍ഡ് (MELD) സ്‌കോറില്‍നിന്നാണ് ലഭിക്കുക. രക്തത്തിലെ ബിലിറൂബിന്റെ അളവ്, ക്രിയാറ്റിനിന്റെ അളവ് എന്നിവയും രക്തം കട്ടപിടിക്കുന്നതിന്റെ ശേഷി നിര്‍ണയിക്കുന്ന PT/ INR എന്ന ടെസ്റ്റും കൂടിച്ചേര്‍ന്ന ഫോര്‍മുലയാണ് മെല്‍ഡ് സ്‌കോര്‍. ഈ സ്‌കോര്‍ 15ന് മുകളിലാണെങ്കില്‍ കരള്‍മാറ്റത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം എന്നര്‍ഥം.
വിജയശതമാനം കുറവാണോ കൂടുതലാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് വിശദമായ പരിശോധനകളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ്. കരള്‍ മാറ്റിയാലും വിജയിക്കില്ല എന്ന് സൂചനകളുണ്ടെങ്കില്‍ അത് രോഗിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കരള്‍ സിറോസിസ് കാരണം കരള്‍ പ്രഷര്‍ വര്‍ധിച്ച് അവസാനഘട്ടമാകുമ്പോള്‍ മറ്റ് അവയവങ്ങളെയും ബാധിക്കുന്നതായി കാണാറുണ്ട്.
ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, പേശികള്‍, വൃക്ക, എല്ല്, ചര്‍മം എന്നുവേണ്ട ശരീരത്തിലെ മിക്ക അവയവങ്ങളിലും കരള്‍ സിറോസിസ് രോഗികളില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. ഇവയില്‍ ചിലത് കരള്‍ മാറ്റിവയ്ക്കലിനുശേഷം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുവരും. മറ്റ് ചിലതാകട്ടെ പരിപൂര്‍ണമായി ഭേദപ്പെടാത്തതുമാണ്. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞാലും മറ്റ് അവയവങ്ങളില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ഏതെങ്കിലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്തതാണെങ്കില്‍ ആ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകൊണ്ട് അര്‍ഥമില്ലാതാകും. അതിനാല്‍ എല്ലാ അവയവങ്ങളുടെയും ആരോഗ്യം വിവിധ പരിശോധനകളിലൂടെ തിട്ടപ്പെടുത്താറുണ്ട്.
ഹൃദയം, ശ്വാസകോശം, വൃക്കകള്‍,എല്ലുകള്‍, തുടങ്ങി ഓരോ അവയവങ്ങളുടെയും വിശദമായ ടെസ്റ്റുകള്‍, സ്‌കാനുകള്‍, രക്തപരിശോധനകള്‍ എന്നിവ കരള്‍ മാറ്റിവയ്ക്കുന്നതിനുമുന്‍പ് നടത്തേണ്ടതുണ്ട് .. ഇവിടെ സുബിയ്ക്ക് കരൾ മറ്റിവെക്കേണ്ട എല്ലാ സജ്ജികരണങ്ങളും ചെയ്തെങ്കിലും സുബിയുടെ ആരോഗ്യം മോശമാകുകയായിരുന്നു. ആരോഗ്യനില വഷ ളായതോടെ കഴിഞ്ഞ ദിവസം നടിക്ക് വെന്റിലേറ്റർ സജ്ജികരണം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട് കരൾ മാറ്റിവെക്കുന്നത് നടക്കാതെ വന്നതോടെ വെന്റിലേറ്റർ മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha