ഹെല്‍ത്ത് കാര്‍ഡ് നിയമ നടപടികള്‍ ഒരു മാസത്തിന് ശേഷം... സംസ്ഥാനത്ത് ഹെല്‍ത്ത് കാര്ഡിന്മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഹെല്‍ത്ത് കാര്ഡിന്മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേര് ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണ്.
രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാവര്ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേസമയംസംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്ബന്ധമാക്കിയിരിക്കുകയായിരുന്നു. 80ശതമാനത്തോളം പേര് ഹെല്‍ത്ത് കാര്‍ഡ് എടുത്തതായാണ് വകുപ്പിന്റെ കണക്കിലുള്ളത്.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടത് അത്യാവശ്യമാണ്.
.ശരീര പരിശോധനയും രക്ത പരിശോധനയും അടക്കം നടത്തിരോഗങ്ങള് ഇല്ലെന്നും വാക്സിനുകള്‍ എടുത്തിട്ടുണ്ടെന്നും ബോധ്യം വന്നശേഷം ഒപ്പും സീലും പതിച്ച് ഡോക്ടര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് കൈവശം വയ്ക്കാനുള്ളത്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം . ഇതിന്റെ കാലാവധി ഒരു വര്‍ഷമാണ് .
.
https://www.facebook.com/Malayalivartha