മാര്‍ച്ച് 16 വാക്‌സിനേഷന്‍ ദിനം... വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് ലക്ഷ്യം
മാര്‍ച്ച് 16 വാക്‌സിനേഷന്‍ ദിനം... വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് ലക്ഷ്യം.
അതിനോടപ്പം തന്നെ വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും ഓര്‍മ്മിക്കുന്നതിനും വേണ്ടികൂടിയാണ് ഈ ദിവസം.വാക്‌സിനേഷന്റെ ആവശ്യകതയെയും മാറാരോഗങ്ങളെ തടയുന്നതിന് വാക്‌സിനേഷന്‍ വഹിക്കുന്ന പങ്കിനെയും കുറിച്ച് ജനങ്ങളെ ഉണര്‍ത്തിക്കുക എന്നാതാണ് വാക്‌സിനേഷന്‍ ദിനത്തിന്റെ പ്രധാനലക്ഷ്യം.
വാക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ മാറ്റി പ്രതിരോധ കുത്തിവെപ്പിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. അതേസമയം, വാക്‌സിനേഷന്‍ ഡ്രൈവുകളിലൂടെ കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.എല്ലാവര്‍ഷവും മാര്‍ച്ച് 16നാണ് ദേശീയ വാക്‌സിനേഷന്‍ ദിനമായി ആചരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ പോളിയോ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ 1995 മാര്‍ച്ച് 16നാണ് ഓറല്‍ പോളിയോ വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ചെയ്തത്. പദ്ധതി വിജയമാകുകയും 2014 മാര്‍ച്ച് 27ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ രഹിത രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി.
0
https://www.facebook.com/Malayalivartha