കാന്‍സറിനെ ചെറുക്കാന്‍ ബീറ്റ്‌റൂട്ട്
![](https://www.malayalivartha.com/assets/coverphotos/w330/28273.jpg)
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറ തന്നെയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയമാണിത്. 20 ശതമാനം സമയം അധികം വ്യായാമം ചെയ്യുവാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കും.
ബീറ്റ്‌റൂട്ടിന്റെ കടുംനിറത്തിനും ഒരു കാരണമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ബീറ്റ്‌റൂട്ടിന്റെ കടുംനിറം. കാന്‍സറിനെ പ്രതിരോധിക്കുന്നതാണ് സൈറ്റോന്യൂട്രിയന്റ്. ഇന്നും പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമാണിത്. ബീറ്റ്‌റൂട്ടിലുള്ള ബറ്റാലൈന്‍ മുഖേന രക്തത്തെയും കരളിനെയും മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനും കഴിയും.
ഇതിനു പുറമെ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു ബീറ്റ്‌റൂട്ടില്‍. ഫൈബര്‍, മിനറല്‍സ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും ധാരാളമാണ് ബീറ്റ്‌റൂട്ടില്‍. രക്തസമര്‍ദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണ്. അതുകൊണ്ടു തന്നെ ഇനി ബീറ്റ്‌റൂട്ടിനെ അവഗണിക്കേണ്ട കാര്യമില്ല. ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരം തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha