പ്രമേഹ ബാധിതരായ എല്ലാ കുട്ടികള്‍ക്കും സൗജന്യ ഇന്‍സുലിന്‍ പമ്പ്
പ്രമേഹ ബാധിതരായ എല്ലാ കുട്ടികള്‍ക്കും ഇന്‍സുലിന്‍ പമ്പ് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കുന്ന മാതൃകയിലാണ് പമ്പ് വാങ്ങി നല്‍കുക. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സഹായമെത്തിക്കും.
കേരളത്തില്‍ കുട്ടികളില്‍ പ്രമേഹം കൂടുന്നുവെന്ന വിലയിരുത്തലുകളെത്തുടര്‍ന്നാണ് നടപടി. ഇന്‍സുലിന്‍ പമ്പ് സ്ഥാപിക്കലാണ് ഇതിനുള്ള ഫലപ്രദമായ ചികിത്സ. എന്നാല്‍, പലര്‍ക്കും ഇതിന്റെ ചെലവ് താങ്ങാനാവുന്നില്ല. ഇതുസംബന്ധിച്ച് ലഭിച്ച അപേക്ഷകള്‍കൂടി പരിഗണിച്ചാണ് ഇന്‍സുലിന്‍ പമ്പ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും കമ്പനികളുമായി ധാരണയിലെത്തുന്നതിനും മന്ത്രി എം.കെ.മുനീറിനെ ചുമതലപ്പെടുത്തി. സാമൂഹികനീതി വകുപ്പിനാണ് നടത്തിപ്പ് ചുമതല. ശരീരത്തിന് പുറത്തോ വസ്ത്രത്തിലോ ഘടിപ്പിക്കാവുന്ന ഇന്‍സുലിന്‍ പമ്പിന് രണ്ടു മുതല്‍ ആറു വരെ ലക്ഷം രൂപ വില വരും. പമ്പിന്റെ പരിപാലനത്തിന് മാസം പതിനായിരം രൂപയോളം ചെലവ് വരും.
പമ്പ് പിടിപ്പിക്കുന്ന കുട്ടികളെ പരിപാലിക്കുന്നതിനായി രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം ആവശ്യമാണ്. പല വിദേശരാജ്യങ്ങളിലും കുട്ടികള്‍ക്ക് പമ്പും തുടര്‍ചികിത്സയും നിരീക്ഷണവും സൗജന്യമായി നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha