രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍...തുടര്‍ച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളില്‍ കടന്നു, പോസിറ്റിവിറ്റി നിരക്ക് 5.61 ശതമാനം
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളില്‍ കടന്നിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്.് പോസിറ്റിവിറ്റി നിരക്ക് 5.61 ശതമാനം ആണ്.
അതേസമയം ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലുമാണ് വ്യാപനം കൂടുതലായിട്ടുള്ളത്. അടുത്ത പത്ത് ദിവസം കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും പിന്നീട് രോഗികളുടെ എണ്ണം കുറയുമെന്നും ആരോഗ്യ വിദഗ്ധര്‍.
ഒറ്റദിവസത്തിനിടെ മുപ്പത് ശതമാനം വര്‍ധനയാണ് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്.
ദില്ലിയിലും മഹാരാഷ്ട്രയിലും, കേരളത്തിലും ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാന്‍, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കര്‍ണാടകം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. അതേസമയം പൊതുയിടങ്ങളില്‍ പോകുന്നവരും ആള്‍ക്കൂട്ടത്തില്‍ പോകുന്നവരും മാസ്‌ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ഒരു പരിധി വരെ കോവിഡിനെ നേരിടാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ശ്വാസതടസ്സം, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ്, മുഴകള്‍, വിരലുകളിലും കാല്‍ വിരലുകളിലും ചര്‍മ്മത്തിന് നിറം മങ്ങല്‍, ശ്വാസതടസ്സം പോലെയുള്ളവയുംകോവിഡിന്റെ അസാധാരണ ലക്ഷണങ്ങളായി കാണപ്പെടുന്നു.
"
https://www.facebook.com/Malayalivartha