ബ്ലഡ് ഗ്രൂപ്പ് 'O' ആണോ? എങ്കിൽ കൊതുക് തെരഞ്ഞുപിടിച്ചു കടിക്കും !കാരണം ഇതാണ് ....
കൊതുകു കടിക്കാത്തവരായ ആരുമുണ്ടാവില്ല ..പക്ഷെ ചിലരെ തെരഞ്ഞ് പിടിച്ചു കൊതുക് കടിയ്ക്കാറില്ലേ ? ഇതിനു ഒരു പ്രത്യേക കാ രണമുണ്ടെന്നാണ് അമേരിക്കന്‍ മോസ്ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ പറയുന്നത് .. നമ്മുടെ രക്തഗ്രൂപ്പ് മുതല്‍ നമ്മളിട്ടിരിക്കുന്ന വസ്ത്രവും ശരീരത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും വരെ കൊതുകിന്റെ ആകര്‍ഷകമായ കാര്യങ്ങളാണ്. നിങ്ങള്‍ ഒ രക്തഗ്രൂപ്പില്‍ ഉള്‍പ്പെട്ട വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും കൊതുക് നിങ്ങളെ തെരഞ്ഞുപിടിച്ച് കടിക്കാനെത്തും. നമ്മുടെ വിയര്‍പ്പില്‍ നിന്നുപോലും കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആണ്‍കൊതുകുകളെക്കാള്‍ പെണ്‍കൊതുകുകളാണ് ചോരകുടിക്കാനെത്തുക.
ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍, കൊതുകുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. കൊതുകുകള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇരുണ്ടവസ്ത്രങ്ങള്‍ സഹായിക്കും.
കൊതുകിന് 400 തരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു. ഈ മണങ്ങള്‍ തിരിച്ചറിഞ്ഞാണ് കൊതുക് കടിക്കുന്നത്. കൊതുക് കടിയുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് പല കാര്യങ്ങള്‍. നിങ്ങള്‍ നല്ല വണ്ണമുളളവരാണെങ്കിലും കൊതുകിന് പ്രത്യേക താത്പര്യം തോന്നും.
അമിതവണ്ണമുളളവരില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉത്പാദനത്തിന്റെ തോത് കൂടുതലായിരിക്കും. അതുപോലെ ഗര്‍ഭിണികളിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉത്പാദനം കൂടുതലായിരിക്കും. ഇവരെയും കൊതുക് കടിയ്ക്കാനുളള സാധ്യത കൂടുതലാണ്.
ഗർഭാവസ്ഥയിൽ, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അൽപം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു. ചർമ്മത്തിലെ ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.......
അതുപോലെ ശരീരത്തില്‍ വിയര്‍പ്പ് കൂടുതലുളളവരെയും കൊതുക് വളഞ്ഞിട്ട് ആക്രമിക്കും. ചൂട് കുടുതലുളളവര്‍ക്കും ഇത് ബാധകമാണ്. വിയര്‍പ്പിന്റെ മണവും കൊതുകിനെ ആകര്‍ഷിക്കുമത്രെ. വിയര്‍പ്പിന്റെ മണത്തിന് കാരണം യൂറിക് ആസിഡ്, ലാക്ടിക് ആസിഡ്, അമോണിയ എന്നിവയാണ്. ഇത്തരക്കാരെ കൊതുക് തിരിഞ്ഞു പിടിക്കും.
യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. ഇവരെ കൊതുക് കൂടുതലായി കടിക്കുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. മദ്യപിക്കുന്നവരെ കൊതുകുകൾ കൂടുതൽ കടിക്കാം. ബിയര്‍ കുടിച്ചവരെ കുടിക്കാത്തവരെക്കാള്‍ കൂടുതല്‍ കൊതുകുകളെ ആകര്‍ഷിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. മഡുവും കഴിച്ചവരുടെ വിയര്‍പ്പിലൂടെ പുറത്തുവരുന്ന എഥനോള്‍ അല്ലെങ്കില്‍ ശരീരത്തിന്റെ താപനില ഉയരുന്നത് ആയിരിക്കാം ഇതിനു കാരണമാകുന്നതെന്ന് പഠനം നടത്തിയവര്‍ പറയുന്നു.
രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത എ, ബി അല്ലെങ്കിൽ എബി ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന രാസ സ്രവമായിരിക്കാം ഇതിന് കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന പഠനത്തിൽ പറയുന്നുണ്ട്...... ഇനി ഓ ഗ്രൂപ്പുകാർ കിട്ടിയില്ലെങ്കിൽ കൊതുകിനു പ്രിയം ബി ഗ്രൂപ്പ്കാരോട് ആണ് .അതുകൊണ്ടുതന്നെ ഈ ഗ്രൂപ്പുകാര്‍ക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ വരാനും സാധ്യത കൂടുതലാണ്. അതിനാല്‍ പരമാവധി ഇതിനുളള മുന്‍കരുതലുകള്‍ സ്വീകരിക്കാം.
ചര്‍മ്മത്തിന്‍റെ പ്രതലത്തില്‍ ഉയര്‍ന്ന തോതില്‍ സ്റ്റീറോയ്ഡ് അല്ലെങ്കില്‍ കൊളസ്ട്രോള്‍ ഉള്ള ആളുകളെ കൊതുകുകള്‍ കൂടുതലായി കടിക്കും. ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ കൂടുതലായി ഉണ്ടാവുകയും അതിന്‍റെ ഉപോത്പന്നങ്ങള്‍ ചര്‍മ്മോപരിതലത്തില്‍ അവശേഷിക്കുകയും ചെയ്യും. ഫ്ലോറല്‍ സെന്‍റുകള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നവയാണ്.
ഇന്ത്യയിൽ 400 ഇനം കൊതുകുകള്‍ ഉണ്ട്, അവയെല്ലാം തന്നെ രോഗവാഹകരുമാണ്. കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം നിർണ്ണയിക്കുന്നതിൽ ജനസംഖ്യയും ശുചിത്വവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തുടനീളം 67,000 ആളുകൾക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ ബാധിച്ചതായാണ് കണക്ക്.
വീട്ടിൽ കൊതുക് ശല്യം മാറ്റാൻ കര്‍പ്പൂരവള്ളി,ലാവെൻഡർ ചെടി, ഇഞ്ചിപ്പുല്ല്, പുതിന ചെടി, തുളസി ചെടി എന്നിവ വളർത്തുന്നത് ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha