ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ല.... കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ല്‍ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിന്‍വലിച്ചു
ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ല.... കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ല്‍ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിന്‍വലിച്ചു
ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. എന്നാല്‍ കോവിഡ് അവസാനിച്ചിട്ടില്ലെന്നും ഭീഷണി ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി ചേര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടായിരുന്നു. ഈ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് പ്രഖ്യാപനം.
വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha