ഉള്ളം നിറഞ്ഞ് ചിരിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ദിവസം.... ഇന്ന് ലോക ചിരിദിനം
ഉള്ളം നിറഞ്ഞ് ചിരിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ദിവസം.... ഇന്ന് ലോക ചിരിദിനം. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുക. ഈ വര്‍ഷം അത് മേയ് 7-നാണ് ആഘോഷിക്കപ്പെടുന്നത്. ചിരി പ്രദാനം ചെയ്യുന്ന ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റിക്കൂടി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനാണ് ലോക ചിരി ദിനം ആഘോഷിക്കുന്നത്.
ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാനും ആകുലതകളേയും ഉത്കണ്ഠകളേയും ചിരിച്ചുതള്ളാനുമാണ് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. കൂടുതല്‍ ചിരിക്കുമ്പോള്‍ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. നൈരാശ്യങ്ങള്‍ക്കുശേഷവും ജീവിതത്തിന് ഒരു മുന്നോട്ടുപോക്കുണ്ട്. അതിനെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാന്‍ ചിരി നമ്മെ പ്രാപ്തരാക്കും.
മനസ്സിന് കുളിര്‍മയും സന്തോഷവും ലഭിക്കുന്നതായി തോന്നുന്നതോടൊപ്പം ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി കാരണമാകാറുണ്ട്.
ലോകവ്യാപകമായി ചിരിയോഗ മൂവ്മെന്റിനു നേതൃത്വപം നല്‍കിയ ഡോ.മദന്‍ കത്താരിയയാണ് ലോക ചിരി ദിനത്തിന് തുടക്കമിട്ടത്. ഒരു വ്യക്തിയുടെ മുഖത്തെ ആംഗ്യങ്ങളും ഭാവപ്പകര്‍ച്ചകളും അയാളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന വഴികളെപ്പറ്റി അവബോധം നല്‍കാനാണ് അദ്ദേഹം ഇത്തരമൊരു ദിനാചരണം തുടങ്ങിവെച്ചത്.
ചിരിയുടെ പ്രാധാന്യം മമനസ്സിലാക്കാനും ലോകമെങ്ങും പ്രചരിപ്പിക്കാനും ഈ ദിനം പരമാവധി ഉപയോഗപ്പെടുത്തണം.ചുറ്റും സൗഹൃദത്താലും സാഹോദര്യത്താലും നിറഞ്ഞ സമാധാനപൂര്‍ണമായ ഒരു ലോകം മെനഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും ലോക ചിരിദിനം ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha