കോണ്‍ടാക്ട് ലെന്‍സുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക...
കണ്ണടയ്ക്ക് പകരം കോണ്‍ടാക്ട് ലെന്‍സാണ് ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധരണയാണ്. എന്നാല്‍ സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ടാക്ട് ലെന്‍സുകള്‍ നിര്‍മിക്കുന്നതിനായി ഒരിക്കലും നശിക്കാത്ത രാസവസ്തുക്കളുടെ വിഭാഗത്തില്‍പ്പെടുന്ന പി.എഫ്.എ.എസ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് യു എസ് പഠന റിപ്പോര്‍ട്ട് പറയുന്നത്. 18 ജനപ്രിയ കോണ്‍ടാക്റ്റ് ലെന്‍സുകളാണ് പഠനത്തിനായി ഗവേഷകര്‍ തെരഞ്ഞെടുത്തെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലെല്ലാം സ്വയം നശിച്ചുപോകാത്ത 14000 രാസവസ്തുക്കളുടെ കൂട്ടമായ പി.എഫ്.എ.എസ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
ക്യാന്‍സര്‍, കിഡ്‌നിരോഗം, ഗര്‍ഭാശയ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പദാര്‍ഥങ്ങളാണ് പി എഫ് എ എസ് എന്നും നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്‌കോട്ട് ബെല്‍ച്ചര്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.
അമേരിക്കയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കോണ്‍ടാക്ട് ലെന്‍സുകളിലാണ് മാരകമായ അളവില്‍ പിഎഫ്എഎസ് ഉപയോഗം കണ്ടെത്തിയത്. പരിശോധിച്ച കോണ്‍ടാക്ട് ലെന്‍സുകളില്‍ രാസവസ്തുക്കളുടെ അളവ് 100 പി.പി.എം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പി.എഫ്.എ.എസ് സാധാരണയായി വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, പശകള്‍, വയറുകള്‍ തുടങ്ങിയവയിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha