രക്തപരിശോധനയിലൂടെ സന്ധിവാതത്തെ കണ്ടെത്താം
![](https://www.malayalivartha.com/assets/coverphotos/w330/28681.jpg)
സന്ധിവാതം രക്ത പരിശോധനയിലൂടെ കണ്ടെത്താമെന്ന് ഗവേഷകര്‍. രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ഗ്ലൂക്കോപ്രോട്ടീന്‍ ഘടകമായ ടെനാസിന്‍സിയുടെ അളവ് കൂടുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്. രക്ത പരിശോധനയിലൂടെ ടെനാസിന്‍സിയുടെ അളവ് കണ്ടെത്തി ചികില്‍സ തുടങ്ങാമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ കെന്നഡി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. രോഗ പ്രതിരോധശേഷിക്ക് കാരണമാകുന്ന ഘടകം ശരീരത്തിന് ദോഷകരമായി മാറുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്.
വാതരോഗികളുടെ സന്ധികളില്‍ ടെനാസിന്‍ സിയുടെ അളവ് കൂടുതലാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അന്‍ജാ ഷോനേസര്‍ പറഞ്ഞു. ഇതിന്റെ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ചാണ് രോഗ സാധ്യത കൂടുന്നത്. 2,000 രോഗികളെ പഠനത്തിനായി ഉപയോഗിച്ചു. ഇതില്‍ 50 ശതമാനം രോഗികളുടെ സന്ധികളിലും ടെനാസിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. വാതരോഗം വരുന്നതിന് ഏഴ് വര്‍ഷം മുന്‍പേ ഇതിന്റെ അളവ് കൂടിവരുന്നതായി പഠനത്തില്‍ പറയുന്നു. രക്ത പരിശോധനയിലൂടെ നേരത്തെതന്നെ ഫലപ്രദമായ ചികില്‍സ തേടാമെന്ന് ഗവേഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha