കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക
നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലാബിന്‍ വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയായി ഉപയോഗിക്കാമെന്നതു നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേര്‍ത്തു കഴിച്ചാല്‍ വിശപ്പില്ലാത്തവര്‍ക്കു വിശപ്പുണ്ടാകും.
ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടുമെന്നതു നാട്ടറിവ്. രോഗപ്രതിരോധശക്തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.
നെല്ലിക്കയിലെ വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റാണ്. അതു ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകര്‍ക്കുന്നു.
വിവിധരീതികളില്‍ ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടുന്ന രാസമാലിന്യങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു. ശരീരത്തില്‍ നിന്നു വിഷപദാര്‍ഥങ്ങളെ പുറത്തുകളയുന്ന പ്രവര്‍ത്തനങ്ങളിലും നെല്ലിക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായികളെന്നു പഠനങ്ങള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha