പേവിഷ വാക്സിന്‍ സൗജന്യമായി എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നല്‍കിയിരുന്നത് അവസാനിപ്പിക്കുന്നു
പേവിഷ വാക്സിന്‍ സൗജന്യമായി എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നല്‍കിയിരുന്നത് അവസാനിപ്പിക്കുന്നു. പേവിഷ വാക്സിനെടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ 70 ശതമാനവും എ.പി.എല്‍. വിഭാഗക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കമുള്ളത്.
തെരുവുനായശല്യം രൂക്ഷമായതിനു പിന്നാലെ വാക്സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ 145 ശതമാനം വര്‍ധനയാണുണ്ടായത്. പ്രതിദിന ആവശ്യം 800 വയല്‍വരെയാണ്. ഉപയോഗം കൂടിയതോടെ കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് ക്ഷാമം നേരിട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യവകുപ്പ് പഠനം നടത്തിയത്.
ചികിത്സ തേടിയവരില്‍ 60 ശതമാനം പേര്‍ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റവരാണെന്ന് കണ്ടെത്തി. പേവിഷബാധയേല്‍ക്കുന്നവരില്‍ 40 ശതമാനംപേരും 15 വയസ്സില്‍ താഴെയുള്ളവരാണ്. പേവിഷ വാക്സിനും മറ്റുമായി സ്വകാര്യ ആശുപത്രികള്‍ 2000 മുതല്‍ 20,000 രൂപവരെയാണ് ഈടാക്കുന്നത്.
എ.പി.എല്‍. വിഭാഗക്കാര്‍ക്കുള്ള സൗജന്യം നിഷേധിക്കുന്നതോടെ ഇത്രയും തുക ചെലവിടാനായി മടിച്ച് പലരും വാക്സിന്‍ എടുക്കാതിരിക്കുമെന്ന ആശങ്കയുമേറെയുണ്ട്.
സര്‍ക്കാര്‍മേഖലയില്‍ നല്‍കുന്ന വാക്സിന് ഒരു വയലിന് 350 രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. അധികസുരക്ഷയ്ക്കുള്ള ഇമ്യൂണോഗ്‌ളോബുലിന് 20,000 രൂപവരെ ചെലവാകും. മെഡിക്കല്‍ കോളേജുകളിലും തിരഞ്ഞെടുത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇമ്യൂണോഗ്ലോബുലിന്‍ സൗജന്യമായാണ് നല്‍കിയിരുന്നത്.
"
https://www.facebook.com/Malayalivartha