ഹാർട്ട് അറ്റാക്ക് എന്ന നിശബ്ദ കൊലയാളി..! ഒന്ന് ചിന്തിച്ചില്ലെങ്കിൽ സംഭവിക്കുന്നത്
ഹാർട്ട് അറ്റാക് ചിലപ്പോൾ വളരെ നിശ്ശബദ്ധനായി വരാറുണ്ട് . നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടത് വശത്തേക്ക് ശക്തമായ വേദനയും ഭാരവും അനുഭവപ്പെടുന്നതാണ് ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടത് വശത്തേക്ക് ശക്തമായ വേദനയും ഭാരവും അനുഭവപ്പെടുന്നത് കൈകളിലേക്കും വ്യാപിക്കാറുണ്ട്. തലകറക്കം, ഛർദ്ദി എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങളൊന്നും ഇല്ലാതെയും ലഘുവായ ലക്ഷണങ്ങളോട് കൂടിയും ഹൃദയാഘാതം സംഭവിക്കാം. ഇതിനെയാണ് സൈലന്റ് അറ്റാക്ക് എന്ന് വിളിക്കുന്നത്.
പലപ്പോഴും സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയോ മറ്റേതെങ്കിലും രോഗലക്ഷണമായി അവയെ തെറ്റിദ്ധരിക്കുകയോ ആണ് ചെയ്യുന്നത്. ഉദാഹരണത്തിന് തടിയിൽ വേദന, മരവിപ്പ് അല്ലെങ്കിൽ കയ്യിൽ വേദന എന്നിവയെല്ലാം നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളാണ് . പ്രത്യേകിച്ച് താടിയിൽ തോന്നുന്ന അസ്വസ്ഥത നമ്മൾ പല്ലു , മോണ എന്നിവയുമായി ബന്ധിപ്പിക്കാറുണ്ട് . എന്നാൽ താടിയിൽ വരുന്ന വേദന, മരവിപ്പ് , അസ്വസ്ഥത എന്നിവ ചിലപ്പോൾ ഹൃദയം പണിമുടക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയും ആയേക്കാം . ഇസിജി, നെഞ്ചിന്റെ എക്സ്-റേ, എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ വ്യായാമ ടെസ്റ്റ് എന്നിവ എല്ലാം തന്നെ സാധാരണ സ്ഥിതിയിൽ ആയ രോഗികൾക്ക് ചിലപ്പോൾ ആന്ജിയോഗ്രാം ചെയ്‌താൽ ബ്ലോക്ക് ഉള്ളതായി കാണാറുണ്ട് എന്ന് കാർഡിയോളോജിസ്റ്റുകൾ പറയാറുണ്ട്
നെഞ്ചിനുള്ളിൽ, ശ്വാസകോശങ്ങൾക്കിടയിൽ, 3.5 മില്ലീമീറ്റർ വ്യാസമുള്ള ധമനികളാണ് ഹൃദയത്തിന് വേണ്ട രക്തം നൽകുന്നത്. ചിലപ്പോൾ ഒരു ബ്ലോക്ക് ആരും അറിയാതെ പോയേക്കാം..ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ തടസം ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഹൃദയത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
വയറുവേദന, ദഹനപ്രശ്‌നം, നെഞ്ചെരിച്ചില്‍, മനംമറിച്ചില്‍, ഓക്കാനം, പെട്ടന്നുള്ള അമിതമായ വിയർപ്പ് പോലുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന് മുന്നോടിയായും വരാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ജലദോഷമോ ചുമയോ ഇല്ലാത്ത സമയങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആകാമെന്ന് വിദഗ്ധർ പറയുന്നു.
അതുപോലെ ദഹനക്കേടും അവ്യക്തമായ പേശി വേദനയും സാധാരണയായി അവഗണിക്കപ്പെടുന്ന രണ്ട് ലക്ഷണങ്ങളാണ്, ഇത് യഥാർത്ഥത്തിൽ നിശബ്ദ ഹൃദയാഘാതം മൂലമാകാം.കഠിനമായ നെഞ്ചുവേദന, ശ്വാസതടസ്സം, അമിതമായ വിയർപ്പ് തുടങ്ങിയ ഹൃദയാഘാതത്തിന്റെ സാധാരണ പരാതികൾ നിശബ്ദ ഹൃദയാഘാതത്തിൽ കാണപ്പെടില്ല.
ശക്തമായ തലവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് എന്ന് അധികമാർക്കും അറിയില്ല. . ചൂട് മൂലമല്ലാതെ പെട്ടെന്ന് വിയര്‍ക്കുക, നെഞ്ചിന് ഭാരം തോന്നുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ബോധം നഷ്ടപ്പെടുക എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങലാണ്. ഇത്തരം അവസ്ഥകൾ ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക
https://www.facebook.com/Malayalivartha