പ്രസവിക്കേണ്ട ശരിയായ പ്രായമേത്? പ്രസവിക്കാനുള്ള ഉചിതമായ പ്രായം കണ്ടെത്തി ശാസ്ത്രജ്ഞര്‍
പ്രസവം ഏതു വയസിലാകാം എന്ന് സംശയം ഉള്ളവരാണ് പലരും. സ്ത്രീകള്‍ പ്രസവിക്കാനുള്ള ഉചിതമായ പ്രായം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മല്‍വീസ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിന് സ്ത്രീകള്‍ ഗര്‍ഭിണിയാകേണ്ട 'സുരക്ഷിത പ്രായം' 23നും 32നും ഇടയിലാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് ജനന വൈകല്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഈ പ്രായത്തില്‍ കുറവാണെന്നാണ് കണ്ടെത്തല്‍.
23 മുതല്‍ 32 വരെയുള്ള കാലയളവില്‍ പ്രസവിക്കുമ്‌ബോള്‍ നവജാത ശിശുക്കള്‍ക്ക് ജന്മനാ സംഭവിക്കുന്ന വൈകല്യങ്ങള്‍ താരതമ്യേന വളരെയധികം കുറവാണ്. ഇതുപ്രകാരമാണ് 23 നും 32 നും ഇടയിലുള്ള പ്രായം പ്രസവത്തിന് അനുയോജ്യമാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. 22 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ പ്രസവിക്കുമ്‌ബോള്‍ കുട്ടികളില്‍ ിീിരവൃീാീീൊമഹ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊതുവെ 20 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. 32 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ പ്രസവിക്കുമ്‌ബോള്‍ കുട്ടികളില്‍ ഇതേ വൈകല്യമുണ്ടാകാനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
വളരെ ചെറിയ പ്രായത്തില്‍ ഗര്‍ഭിണകളാകുന്ന സ്ത്രീകളില്‍ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര നാഡീവ്യൂഹത്തിന്റെ വൈകല്യങ്ങളാണ് ഏറ്റവും പ്രധാനമായുള്ളത്. 22 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിലെ ഗര്‍ഭസ്ഥ ശിശുക്കളില്‍ ഇതിനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്. 20 വയസിന് താഴെ പ്രായമുള്ളവരിലാണെങ്കില്‍ അതിലും കൂടുതലാണ് അപകടസാധ്യത. പ്രായമായ അമ്മമാരിലുണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഇത്തരം വൈകല്യങ്ങളുടെ സാധ്യത ഇരട്ടിയാണ്. 40 വയസിന് മുകളിലുള്ള സ്ത്രീകളിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ക്ക് (തല, കഴുത്ത്, ചെവി, കണ്ണുകള്‍) വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha