രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ബദാം
വിറ്റാമിന്‍, മഗ്‌നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്, ഫൈബര്‍, മിനറല്‍സ്, ആന്റെി ഓക്‌സിഡന്റെ് എന്നിവയാല്‍ സമ്പന്നമാണ് ബദാം. അമേരിക്കയാണ് ബദാം ഉല്‍പ്പദാനത്തിന്റെ കേന്ദ്രം. ദിവസവും 5 ബദാം കഴിച്ചാല്‍ ശരീരത്തിന് ഏറെ ഗുണപ്രദമാണ്
ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ബദാം വളരെ നല്ലതാണ്. ബദാമില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍ഇ കോശങ്ങളെ സംരക്ഷിക്കും. ഉയര്‍ന്ന് അളവില്‍ നല്ല കൊളസ്‌ട്രോള്‍, പ്രോട്ടിന്‍, മാഗ്‌നീഷ്യം എന്നിവ അടങ്ങിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ മഗ്‌നീഷ്യം രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നു. കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.
ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ദിവസവും ബദാം കഴിക്കുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനാല്‍ ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍, മിനറല്‍സ്, ആന്റെി ഓക്‌സിഡന്റെ് എന്നിവ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും വര്‍ധിപ്പിക്കും. ദിവസവും കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നു. പോഷകങ്ങളാല്‍ സമ്പന്നമായ ബദാം ദിവസവുംകഴിക്കുന്നത് ആരോഗ്യവും ഉന്‍മേഷവും നല്‍കും.
https://www.facebook.com/Malayalivartha