വ്യായാമത്തിന് മുന്‍പ് വാം അപ്പ് ചെയ്തില്ലെങ്കില്‍ പണി കിട്ടും
വ്യായാമം നല്ലതാണ്. പക്ഷെ ശ്രേധിക്കണം. കായികപരമായി എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് എല്ലാവരും വാം അപ്പ് ചെയ്യാറുണ്ട്. എന്നാല്‍, ചിലര്‍ക്ക് മാത്രമേ വാം അപ്പ് ചെയ്യുന്നതിന്റെ ഗുണം അറിയൂ. എന്തിനാണ് വാം അപ്പ് ചെയ്യുന്നത്, ഇതിലൂടെ ശരീരത്തിന് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.
നമ്മുടെ ശരീരത്തിലെ ചൂട് കൂടുന്നതിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് വാം അപ്പ്. ബോഡി ചൂടാകുമ്ബോള്‍ പേശികളും ചൂടാകുന്നു. ഇത് പേശികള്‍ക്ക് വേണ്ടത്ര ഓക്സിജന്‍ ലഭിക്കുന്നതിനും പെട്ടെന്ന് തന്നെ റിലാക്സ് ആകാനും സഹായകമാകും. വ്യായാമം ചെയ്യുമ്ബോള്‍ പേശികള്‍ അതിനൊത്ത് വഴങ്ങാനും വാം അപ്പ് സഹായിക്കും. അമിതമായി ഭാരപ്പെട്ട പണി ചെയ്യുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാതിരിക്കാനാണ് വാം അപ്പ്.
വാം അപ്പില്‍ സ്ട്രെച്ചിംഗ് ചെയ്യുന്നതിനാല്‍ തന്നെ, ബോഡി കൂടുതല്‍ ഫ്ലക്സിബിള്‍ ആകാന്‍ ഇത് സഹായിക്കും. ഇത് വ്യായാമം ചെയ്യാന്‍ കൂടുതല്‍ സഹായകമാകുന്നു. വാം അപ്പ് ചെയ്യുമ്ബോള്‍ നമ്മള് ഒരു കാര്യം ചെയ്യാന്‍ പോവുകയാണെന്ന് ശരീരത്തിന് മനസ്സിലാവുകയും, ഇതിലൂടെ മനസും ശരീരവും അതിനൊത്ത് തയ്യാറാകുകയും ചെയ്യും.
അതിനാല്‍ തന്നെ നല്ല ഹെവി മെഷീന് വര്‍ക്കൗട്ട് ചെയ്യുമ്ബോള്‍ ശരീരത്തിന് പരിക്ക് പറ്റാതെ നല്ല ക്ഷമതയോടെ ചെയ്യാന്‍ വാം അപ്പ് സഹായിക്കും. പേശികളുടെ ഇലാസ്റ്റിസിറ്റി കൂട്ടുന്നതിനും പേശികളെ വേഗത്തില്‍ കൂളാക്കുന്നതിനും ഇത് സഹായിക്കുന്നു. സന്ധികളുടെ ക്ഷമത കൂട്ടുന്നതിനും വേദന കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
വാം അപ്പ് കൃത്യമായ രീതിയില്‍ കൃത്യമായ സമയത്ത് ചെയ്യണം. ഒരു ദിവസം വ്യായാമത്തിന് മുന്‍പ് കുറഞ്ഞത് 5 മുതല്‍ 10 മിനിറ്റ് എങ്കിലും വാം അപ്പ് ചെയ്യണം എന്നാണ് പറയുന്നത്. കഴുത്ത് റൊട്ടേറ്റ് ചെയ്യുന്നത്, കൈകളും തോളും റൊട്ടേറ്റ് ചെയ്യുന്നതും നല്ലതാണ്. പതുക്കെ നടക്കുന്നത്, പതുക്കെ ഓടുന്നത് എന്നിവയെല്ലാം തന്നെ വാം അപ്പിന് നല്ലതാണ്.
https://www.facebook.com/Malayalivartha