പ്ലസ് വണ്‍ അധികബാച്ചുകള്‍ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.
പ്ലസ് വണ്‍ അധികബാച്ചുകള്‍ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.
സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും അവശവിഭാഗങ്ങള്‍ക്കും മാത്രമായി ഇത്തവണ ഓണക്കിറ്റ് ചുരുക്കുമെന്നാണ് സൂചനകളുള്ളത്.
എട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കിയാല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് ലക്ഷം പേരും മുന്‍ഗണനാ കാര്‍ഡുടമകളും മറ്റ് അവശവിഭാഗങ്ങളുമാണ്. കൂടുതല്‍ വിഭാഗങ്ങളെ പരിഗണിക്കണോയെന്നതില്‍ മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുത്തേക്കും.
കിറ്റൊന്നിന് 450 രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.45 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഓണക്കിറ്റ് നല്‍കിയിരുന്നത്.
പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലായി 97 താത്കാലികബാച്ചുകള്‍ പുതുതായി അനുവദിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയലും മന്ത്രിസഭ പരിഗണിച്ചേക്കും. 15 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും.
കൊവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സ്‌പെഷ്യല്‍ ലീവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നിറുത്തലാക്കിക്കൊണ്ട് ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെ മുതല്‍ അത് പ്രാബല്യത്തിലാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha